മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ ബഹിഷ്കരിച്ചു
കൊണ്ടോട്ടി: നഗരസഭക്ക് പുതുതായി അനുവദിച്ച നഗരാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ ബഹിഷ്കരിച്ചു. ഭരണ മുന്നണി പ്രതിപക്ഷത്തോട് ആലോചിക്കാതെയും യോഗത്തില്‍ ചര്‍ച്ച ചെയ്യാതെയുമാണ് കേന്ദ്രം മുസ്ലിയാരങ്ങാടിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് പറഞ്ഞാണ് ലീഗ് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയത്. അതിനിടെ കേണ്ഗ്രസുകാരെ വേദിയിലിരുത്തി മുന്‍ യു.ഡി.എഫ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രസംഗം.
കോണ്‍ഗ്രസ് കൈകാര്യം ചെയ്തിരുന്ന ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെയാണ് മന്ത്രി വിമര്‍ശിച്ചത്. ഇതിനൊന്നും തുടര്‍ന്ന് സംസാരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി നല്‍കിയില്ല.
പുതിയ മെഡിക്കല്‍ കോളജ് അനുവദിച്ച വിഷയത്തിലായിരുന്നു മന്ത്രിയുടെ കുറ്റപ്പെടുത്തല്‍. എന്നാല്‍ സ്ഥലം എംഎല്‍എ ടി.വി ഇബ്രാഹീം മന്ത്രിയുടെ പ്രസംഗത്തിന് മെഡിക്കല്‍ കോളജുകളുടെ അനിവാര്യതയെക്കുറിച്ച് വിശദീകരിച്ച് മറുപടിയും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."