പിണറായി അമിത ഫീസ് നടപ്പിലാക്കിയ ഭരണാധികാരി: പ്രേമചന്ദ്രന് എം.പി
കൊല്ലം: സ്വാശ്രയ മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടതിലധികം ഫീസ് വര്‍ധനവ് നടപ്പിലാക്കിയ ആദ്യത്തെ ഭരണാധികാരിയെന്നാണ് പിണറായിയെ ചരിത്രം വിശേഷിപ്പിക്കാന്‍ പോകുന്നതെന്നും ഇടതുപക്ഷ നയങ്ങള്‍ നടപ്പിലാക്കുന്നതിലല്ല സംസ്ഥാന ഗവണ്മെന്റിന് താല്പര്യമെന്നും കഴിഞ്ഞ ഒരു വര്‍ഷത്തെ ഭരണം കൊണ്ട് ജനം വിലയിരുത്തിയെന്ന് ആര്.എസ്.പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എന്‍.കെ പ്രേമചന്ദ്രന് എം.പി അഭിപ്രായപ്പെട്ടു.
പി.എസ്.യു സംസ്ഥാന കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാശ്വയ വിദ്യാഭ്യാസ മേഖലയിലെ അമിതഫീസ് വര്‍ധനവും അന്യായമായും നിയമവിരുദ്ധമായും സ്വാശ്രയ മാനേജ്മെന്റ് മുതലാളിമാരെ സഹായിക്കുന്ന തരത്തിലുള്ള നിലപാടുകളും ഭരണത്തില്‍ എത്തിയപ്പോഴുള്ള പിണറായി ഗവണ്മെന്റിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്നും പിണറായി ഗവണ്മെന്റ് അധികാരത്തില്‍ വന്നതുമുതല്‍ സ്വാശ്രയ വിദ്യാഭ്യാസ മാനേജ്മെന്റുകള്‍ക്ക് വിധേയപ്പെടുന്ന നയങ്ങല്‍ മാത്രമേ സ്വീകരിച്ചിട്ടുള്ളൂവെന്നും പ്രേമചന്ദ്രന് ആരോപിച്ചു.
സുമേഷ് എസ് മോടിയില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ.എ അസീസ് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ. തോമസ്, ആര്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സി.പി സുധീഷ് കുമാര്‍, പ്രിയദേവ്, വിഷ്ണു മോഹന്‍, ജസ്റ്റിന് ജോണ്‍, എം.എസ് ഗോപകുമാര്‍, ആര്.ജി രാഹുല്‍, വിഷ്ണു സുരേന്ദ്രന്, ഷാനവാസ്, സുഭാഷ് എസ്. കല്ലട, ഫെബി സ്റ്റാലിന്, ആര് വൈശാഖ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."