സ്‌നേഹവീടിന്റെ തറക്കല്ലിടീല്‍ കര്‍മം നിര്‍വഹിച്ചു
ചെങ്ങന്നൂര്‍: മുളക്കുഴ പഞ്ചായത്തില്‍ 11-ാം വാര്‍ഡില്‍ കൊഴുവല്ലൂര്‍ തലക്കുളഞ്ഞിയില്‍ രാജമ്മ-ഭാസ്‌കരന്‍ ദമ്പതികള്‍ക്ക് സി.പി.എം മുളക്കുഴ സൗത്ത് ലോക്കല്‍ കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന സ്‌നേഹവീടിന്റെ തറക്കല്ലിടല്‍ കര്‍മം സജി ചെറിയാന്‍ എം.എല്‍.എ നിര്‍വഹിച്ചു. രാജമ്മയ്ക്കും ഭാസ്‌കരനും കുടുംബഭൂമി മാത്രമാണുണ്ടായിരുന്നത്. ഇതിനാകട്ടെ നിരവധി അവകാശികളുണ്ട്. അതിനാല്‍ ലൈഫ് പദ്ധതിയില്‍ പേര് ഉള്‍പ്പെട്ടിരുന്നില്ല.
410 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ട് മുറിയും അടുക്കളയും ഹാളും ഉള്‍പ്പെട്ടതാണ് വീട്. നിര്‍മാണത്തിനാവശ്യമായ സാധനസാമഗ്രികള്‍ സുമനസുകള്‍ സംഭാവന ചെയ്യുന്നതിനോടൊപ്പം നിര്‍മാണ ജോലികള്‍ സി.പി.എം, ഡി.വൈ.എഫ്.ഐ, ആര്‍ട്ടിസാന്‍സ് യൂണിയന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുക്കും. മൂന്ന് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കും. നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ എന്‍. പത്മാകരന്‍ അധ്യക്ഷനായി. സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എസ് മോനായി, കെ.എസ് ഗോപാലകൃഷ്ണന്‍, മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് രശ്മി രവീന്ദ്രന്‍, ജില്ല പഞ്ചായത്തംഗം വി. വേണു, ബ്ലോക്ക് പഞ്ചായത്തംഗം അനിത കുമാരി, പി.ആര്‍ വിജയകുമാര്‍, എ.ജി അനില്‍കുമാര്‍, കെ.കെ ഷൈലജ, മിനി സുഭാഷ്, ബിനു വാസുദേവന്‍, ശരത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."