HOME
DETAILS
MAL
കൊവിഡ്: പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാന്‍ അവസരം നല്‍കും: മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കി
backup
October 24 2020 | 09:10 AM
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മുഖം അവസാനമായി കാണാന്‍ ബന്ധുക്കള്‍ക്ക് അവസരം നല്‍കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കൊവിഡ്ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.
- മരിച്ചവരുടെ മുഖം അടുത്ത ബന്ധുക്കളെ കാണിക്കാം.
- മാനദണ്ഡങ്ങള്‍ പാലിച്ച് മതപരമായ സംസ്‌കാര ചടങ്ങുകള്‍ നടത്താം. നിശ്ചിത അകലം പാലിച്ച് മതഗ്രന്ഥങ്ങള്‍ വായിക്കുക, മന്ത്രങ്ങള്‍ ഉരുവിടുക തുടങ്ങിയ മതപരമായ മറ്റ് ചടങ്ങുകള്‍ ശരീത്തില്‍ സ്പര്‍ശിക്കാതെ ചെയ്യാവുന്നതാണ്.
- ഒരു കാരണവശാലും മൃതദേഹം സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ പാടില്ല.
- സംസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ക്വറന്റൈന്‍ നിര്‍ബന്ധമാണ്.
- മൃതദേഹം ലെയര്‍ ചെയ്തായിരിക്കും കൊണ്ടുവരിക. പിന്നീട് മുഖത്തെ സിബ്ബ് മാറ്റി മുഖം കാണാന്‍ അവസരമൊരുക്കും.
- കൂടുതല്‍ ആളുകള്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കരുത്. 60 വയസിന് മുകളില്‍ പ്രായമുള്ളവരും 10 വയസിന് താഴെ പ്രായമുള്ളവരും ഒരു കാരണവശാലും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കരുത്.
- ആരോഗ്യ പ്രവര്‍ത്തകരുടെ കൃത്യമായ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആഴത്തിലുള്ള കുഴിയെടുത്ത് വേണം സംസ്‌കാരം നടത്താന്‍
- ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ആവശ്യമായ മുന്നൊരുക്കത്തോടെ വേണം മൃതദേഹം സംസ്‌കരിക്കേണ്ട സ്ഥലത്തെത്തിക്കേണ്ടത്.
- സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായിന് ശേഷം മൃതദേഹം കൊണ്ടുപോയ വാഹനവും സ്ട്രക്ച്ചറും അണുവിമുക്തമാക്കണം.
മൃതദേഹം പായ്ക്ക് ചെയ്യാനും അണുവിമുക്തമാക്കാനും കൈകാര്യം ചെയ്യാനും ജീവനക്കാര്‍ക്ക് ആശുപത്രികളില്‍ പരിശീലനം നല്‍കിയിട്ടുണ്ട് . ഇങ്ങനെയുള്ള നിര്‍ദേശങ്ങളാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."