HOME
DETAILS
MAL
ക്ഷേത്രത്തിനു മുകളിലേക്ക് ആല്‍മരം കടപുഴകി
backup
May 14 2017 | 19:05 PM
കരുനാഗപ്പള്ളി: ശൂരനാട് വടക്ക് വീട്ടിനാല്‍ ദേവി ക്ഷേത്രത്തിനു മുകളിലേക്ക് ആല്‍മരം കടപുഴകി വീണു. കഴിഞ്ഞ ദിവസം രാവിലെ 12 മണിയോടെ ആയിരുന്നു സംഭവം.
ക്ഷേത്ര പരിസരത്ത് ആല്‍ത്തറ കെട്ടി സംരക്ഷിച്ചുപോന്ന വലിയ മുത്തശ്ശി ആല്‍മരമാണ് കടപുഴകിയത്.
കാലപ്പഴക്കത്താല്‍ ആല് ദ്രവിച്ച് നിലകൊള്ളുകയായിരുന്നു. ഉഗ്ര ശബ്ദത്തോടെ മരം വീണ് ക്ഷേത്ര ഗോപുരവും, സമീപത്തെ ഓഡിറ്റോറിയവും തകര്‍ന്നു.
വലിയ ക്രെയിന്‍ എത്തിച്ച് മണിക്കൂറുകള്‍ നടത്തിയ പരിശ്രമത്തിനൊടുവിലാണ് മരം മുറിച്ച് നീക്കാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."