ജിദ്ദയിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറലായി മുഹമ്മദ് ഷാഹിദ് ആലം തിരഞ്ഞെടുത്തു
ജിദ്ദ:ഇന്ത്യൻ കോൺസൽ ജനറൽ പദവിയിലേക്ക് മുഹമ്മദ് ഷാഹിദ് ആലമിനെ നിയമിച്ചു കൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
ജാർഖണ്ഡിലെ ധൻബാദ് സ്വദേശിയായ മുഹമ്മദ് ഷാഹിദ് ആലം, ജിദ്ദ കോൺസുലേറ്റിൽ തന്നെ മുൻ ഹജ് കോൺസലും ഡെപ്യൂട്ടി കോൺസൽ ജനറലുമായിരുന്നു. ജിദ്ദയിലെ സേവനത്തിനിടക്ക് ഇദ്ദേഹത്തെ ദൽഹിയിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ നിയമനം നൽകി. അതിനിടയിൽ അബുദാബി ഇന്ത്യൻ എംബസിയിൽ സെക്കന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു.
ജിദ്ദയിലെ മുൻ കോൺസൽ ജനറലായിരുന്ന മണിപ്പൂർ സ്വദേശി മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് സ്ഥാനക്കയറ്റം ലഭിച്ച് ദൽഹിയിലേക്ക് പോയതിനു ശേഷം മാസങ്ങളായി ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു.
ഇംപീരിയൽ സ്‌കൂൾ ഓഫ് ലേണിംഗ്, ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ, ജവാഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു ഷാഹിദ് ആലം പഠനം പൂർത്തിയാക്കിയത്. 2010 ലാണ് ഇദ്ദേഹം ഐ.എഫ്.എസ് കരസ്ഥമാക്കിയത്.
ബിഹാർ സ്വദേശിയായ സദർ എ. ആലമിനെയാണ് ജിദ്ദയിലേക്ക് കോൺസൽ ജനറലായി വിദേശകാര്യ മന്ത്രാലയം ആദ്യം നിയമിക്കാൻ തീരുമാനിച്ചതെങ്കിലും ജിദ്ദ കോൺസുലേറ്റിൽ ഹജ് കോൺസലായി അനുഷ്ഠിച്ച സേവനവും പരിചയവും ഷാഹിദ് ആലമിന് തുണയാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."