HOME
DETAILS
MAL
മലേഗാവ് കേസ്: പ്രജ്ഞാ സിങ്ങിന്റെ ഹരജി തള്ളി
backup
June 03 2019 | 17:06 PM
ഭോപ്പാല്‍: മലേഗാവ് സ്ഫോടന കേസില്‍ കോടതിയില്‍ ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബി.ജെ.പി പാര്‍ലമെന്റ് അംഗം പ്രജ്ഞാ സിങ് താക്കൂറിന്റെ അപേക്ഷ കോടതി തള്ളി.
പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ജൂണ്‍ മൂന്നിനും ഏഴിനും ഹാജരാവുന്നതില്‍ ഇളവ് നല്‍കണമെന്ന ഹരജിയാണ് എന്‍.ഐ.എ പ്രത്യേക കോടതി ഇന്നലെ തള്ളിയത്.
സ്ഫോനത്തില്‍ പ്രതികളായ പ്രജ്ഞാ സിങ് ഉള്‍പ്പെടെയുള്ളവര്‍ എല്ലാ ആഴ്ചയും കോടതിയില്‍ ഹാജരാവണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. 2008ല്‍ നടന്ന സ്ഫോടന കേസില്‍ പ്രതിയായിട്ടും ഭോപ്പാല്‍ മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിനെ തോല്‍പ്പിച്ചാണ് പ്രജ്ഞ പാര്‍ലമെന്റ് അംഗമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."