ആലക്കോട് കുടിവെള്ള പദ്ധതിയില്‍ വിതരണം മുടങ്ങി
ആലക്കോട്: ആലക്കോട് കുടിവെള്ള പദ്ധതിയില്‍ കുടിവെള്ളവിതരണം മുടങ്ങുന്നത് പതിവാകുന്നു. ആലക്കോട് കുടിവെള്ള പദ്ധതിയെ യാണ് കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, കോടിക്കുളം, വണ്ണപ്പുറം പഞ്ചായത്തുകളിലെ ഭൂരിപക്ഷം കുടുംബങ്ങളും ആശ്രയിക്കുന്നത്.
മെയിന്‍ പൈപ്പ് മിക്കവാറും പൊട്ടുന്നതാണ് കുടിവെള്ള വിതരണണത്തിന് തടസമാകുന്നത്. കേരളത്തിന് പുറത്തുനിന്നുള്ള തൊഴിലാളികളാണ് പൈപ്പ് ഇടുന്ന പണികള്‍ ചെയ്തത്. പൈപ്പുകള്‍ യോജിപ്പിക്കുന്ന സാങ്കേതിക വിദ്യ അവര്‍ക്കേ അറിയാവു എന്ന് പറയുന്നു.
അതുകൊണ്ട് പൈപ്പുകള്‍ പൊട്ടി നാളുകള്‍ കഴിയുമ്പോഴാണ് നന്നാക്കി ജല വിതരണം പുനസ്ഥാപിക്കാന്‍ കഴിയുന്നത്.
തൊടുപുഴ ടൗണിലടക്കം നിരവധി സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. രണ്ടാഴ്ച മുമ്പാണ് കരിമണ്ണൂര്‍ ടൗണില്‍ പന്നൂര് ജങ്ഷനിലെ പൈപ്പ് പൊട്ടിയത്. ഇതോടെ പന്നൂര്, മാരാംപാറ, പാഴൂക്കര പ്രദേശങ്ങളില്‍ കുടിവെള്ള വിതരണവും മുടങ്ങിയിരിക്കുകയാണ്. വിവരം അന്വേഷിച്ച് തൊടുപുഴയിലെ വാട്ടര്‍ അതോരിറ്റി ഓഫീസില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ പോലും ബന്ധപ്പെട്ട ജീവനക്കാര്‍ തയ്യാറാകുന്നില്ലെന്ന പരാതിയുമുണ്ട്.
കരിമണ്ണൂര്‍ പ്രദേശത്തെ പൊട്ടിയ പൈപ്പുകള്‍ നന്നാക്കി എത്രയും പെട്ടെന്ന് കുടിവള്ള വിതരണം പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."