HOME
DETAILS

കുടിവെള്ള പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കും: ഇന്നസെന്റ് എം.പി

  
backup
September 14 2018 | 04:09 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d-2

കൊച്ചി: ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ വരള്‍ച്ച, കുടിവെള്ള പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുമെന്ന് ഇന്നസെന്റ് എം.പി. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ആലുവയില്‍ ചേര്‍ന്നു. പെട്ടെന്നുള്ള പരിഹാരങ്ങള്‍ക്കായി വകുപ്പു മന്ത്രിയെ സമീപിക്കാനും യോഗം തീരുമാനിച്ചു.
പ്രളയത്തില്‍ തകര്‍ന്ന ചാലക്കുടി റിവര്‍ഡൈവേഷന്റെ ഇടതുകര കനാല്‍ യുദ്ധകാലടിസ്ഥാനത്തില്‍ പണികള്‍ പൂര്‍ത്തിയാക്കണമെന്നും എം.പി അഭിപ്രായപ്പെട്ടു. ഓഗസ്റ്റിലുണ്ടായ പ്രളയത്തില്‍ കനാല്‍ ഭാഗികമായി തകര്‍ന്നു. കനാലിന്റെ ആരംഭ ഭാഗത്തു തന്നെ 200 മീറ്റര്‍ നീളത്തില്‍ പുഴയിലേക്കൊഴുകിപ്പോയി.
മുന്നൂര്‍പ്പിള്ളി ഭാഗത്ത് മണ്ണിടിഞ്ഞ് വീണ് കനാല്‍ മൂടിയ നിലയിലാണ്. പൂതംകുറ്റി ബ്രാഞ്ച് കനാല്‍ 20 മീറ്റര്‍ തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന കനാലിന്റെ ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിച്ചാല്‍ മാത്രമേ വെള്ളം ഒഴുക്കാന്‍ കഴിയൂ. കനാലിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ടുളള പണികള്‍ ആരംഭിച്ചു കഴിഞ്ഞതായി ഇടമലയാര്‍ ഇറിഗേഷന്‍ സൂപ്രണ്ട് എഞ്ചിനീയര്‍ എലിസബത്ത് കോരത് യോഗത്തില്‍ അറിയിച്ചു.
കനാലിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പ്രളയത്തിനു മുമ്പ് സമര്‍പ്പിച്ച പദ്ധതി റിപ്പോര്‍ട്ട് പുതുക്കി സമര്‍പ്പിക്കും. ഇപ്പോള്‍ 35 ലക്ഷം രൂപയുടെ ജോലികള്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് .
പണം അനുവദിച്ചു ലഭിക്കുന്ന മുറയ്ക്ക് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും എഞ്ചിനീയര്‍ അറിയിച്ചു. ടെണ്ടര്‍ നടപടികള്‍ക്കുള്ള കാലതാമസം ഒഴിവാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാനദണ്ഡങ്ങള്‍ നോക്കാതെ നടപ്പിലാക്കണമെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ അഡ്വ.വി.സലിം അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  13 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  28 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  an hour ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago