HOME
DETAILS
MAL
സഊദിയിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ട കായംകുളം സ്വദേശിയുടെ മൃതദേഹം മറവു ചെയ്തു
backup
October 24 2020 | 12:10 PM
റിയാദ്: ഹഫർ അൽ ബാത്തിനിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ട കായംകുളം പുതുപ്പള്ളി സ്വദ്ദേശി വേലശ്ശേരി തറയിൽ ഗോപാലൻ രാധാകൃഷ്ണൻ (60) മൃതദേഹം സംസ്കരിച്ചു. സോഷ്യൽ ഫോറം സഹായത്തോടെയാണ് ഹഫർ അൽ ബാത്തിനിൽ മറവു ചെയ്തത്. അസുഖം മൂർച്ചിച്ചതിനെ തുടന്നു കിങ് ഖാലിദ് ജനറൽ ഹോസ്പിറ്റലിൽ ചിക്തസയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ശനിയാഴ്ച്ചയാണ് മരണപ്പെട്ടത്. കഴിഞ്ഞ 29 വർഷമായി ഹഫറിൽ തയ്യൽ ജോലി ചെയ്തു വരികയായിരുന്നു.
ഐഎസ്എഫ് പ്രവർത്തകരായ നൗഷാദ് കൊല്ലം, ഷിനുഖാൻ പന്തളം എന്നിവരുടെ നേതൃത്വത്തിലാണ് നിയമ നടപടികൾ പൂർത്തീകരിച്ചത്. സംസ്കാര ചടങ്ങിൽ ഇരുവർക്കും പുറമെ ഭാര്യ വിജയമ്മ, മക്കൾ ചിന്തു കൃഷ്ണൻ, നന്ദു കൃഷ്ണൻ, മരുമകൾ ഷാനി, സഹോദരി ജമീല എന്നിവർക്കൊപ്പം സുഹൃത്തുക്കളായ ജോഷി, അന്നമ്മ ജോഷി, നിസാർ എന്നിവരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."