കേന്ദ്രമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത കണ്ടയിനറില്‍ കസ്റ്റംസ് പരിശോധന നടത്തിയില്ലെന്ന് ആക്ഷേപം
മട്ടാഞ്ചേരി: കസ്റ്റംസ് ചട്ടങ്ങള്‍ പാലിക്കാതെ കണ്ടയ്നര്‍ കേന്ദ്ര മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തതായി ആക്ഷേപം. കഴിഞ്ഞ ചൊവ്വാഴ്ച കണ്ടയിനര്‍ ഫ്രൈറ്റ് സ്റ്റേഷനില്‍ നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത രണ്ടു കണ്ടയിനറുകളില്‍ ഒരെണ്ണമാണ് ഡിസ്റ്റഫ് ചെയ്യാതെയും കസ്റ്റംസ് ചട്ടങ്ങള്‍ പാലിക്കാതെയും ഫ്ളാഗ് ഓഫ് ചെയ്തതായി ആക്ഷേപമുയര്‍ന്നിട്ടുള്ളത്.
തുറമുഖത്ത് കപ്പലില്‍ എത്തുന്ന കണ്ടയിനര്‍ ഡിസ്റ്റഫ് ചെയ്യാതെ കടത്തിവിട്ടത് ദുരുഹമാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിന് പോര്‍ട്ട് സ്റ്റാഫ് അസ്സോസിയേഷന് ചെയര്മാന് കത്ത് നല്‍കിയിട്ടുണ്ടെന്നും അറിയുന്നു.കല്‍ക്കത്ത തുറമുഖത്ത് നിന്ന് കേരളത്തിനുള്ള ദുരിതാശ്വാസ സാമഗ്രികളുമായി കോസ്റ്റല്‍ ഷിപ്പിംഗ് വഴി എത്തിയ രണ്ടു കണ്ടയ്നറുകള്‍ ട്രെയിലറുകളിലാക്കി കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്ക് കേന്ദ്ര മന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്ന തോടനുബന്ധിച്ച് ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു.
ദുരിതാശ്വാസ സാമഗ്രികളെല്ലാം ജില്ല കളക്ടര്‍ അറിഞ്ഞേ ബന്ധപ്പെവര്‍ക്ക് കൈമാറാവൂ എന്നാണ് ചട്ടം. എന്നാല്‍ രണ്ടു കണ്ടയിനറുകള്‍ വന്നതും കേന്ദ്ര മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതും ജില്ല കളക്ടറെ ഔദ്യോഗികമായി അറിയിച്ചില്ലെന്നാണ് ആക്ഷേപം. സാനിറ്ററി ഉപകരണങ്ങള്‍, വസ്ത്രം, ഭക്ഷണം, മരുന്ന് തുടങ്ങിയവയാണ് കണ്ടയിനറുകളില്‍ ഉള്ളതെന്ന് തുറമുഖാധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഏതൊരു കണ്ടയിനറും ഡിസ്റ്റഫ് ചെയ്തേ പുറത്ത് വിടാവൂ എന്ന കസ്റ്റംസ് ചട്ടം കേന്ദ്രമന്ത്രിക്ക് വേണ്ടി ലംഘിച്ചുവെന്ന ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. ഡിസ്റ്റഫ് ചെയ്യാതെ പുറത്ത് വിട്ട കണ്ടയിനര്‍ എങ്ങോട്ട് പോയി എന്നും അതിലെന്തായിരുന്നു എന്നതും സംബന്ധിച്ച് പല പ്രചരണങ്ങളും തുറമുഖത്ത് നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."