HOME
DETAILS
MAL
യു.എസ് ആദ്യം സമനില വീണ്ടെടുക്കട്ടെ: റൂഹാനി
backup
June 03 2019 | 17:06 PM
തെഹ്റാന്: ഉപാധിയില്ലാതെ ഇറാനുമായി ചര്‍ച്ചയാവാമെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ വാഗ്ദാനത്തോടു പ്രതികരിച്ച് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി. യു.എസ് ചര്‍ച്ചയുടെ അവസരം നഷ്ടപ്പെടുത്തിയിരിക്കുന്നു. ആദ്യമവര്‍ സമനില വീണ്ടെടുക്കട്ടെ- റൂഹാനി പറഞ്ഞു. നേരത്തെ ഇറാനുമായി മുന്നുപാധിയില്ലാതെ ആണവചര്‍ച്ചയ്ക്ക് യു.എസ് തയാറാണെന്നു പറഞ്ഞ പോംപിയോ പക്ഷേ ഇറാന് ഒരു സമനിലയുള്ള സാധാരണ രാജ്യത്തെ പോലെ പെരുമാറണമെന്നു പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് റൂഹാനി ഇങ്ങനെ പറഞ്ഞത്.
ഇനിയൊരു ഉടമ്പടി നടത്തണമെങ്കില്‍ യു.എസ് പഴയ അവസ്ഥയിലേക്കു വരണമെന്നും റൂഹാനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."