നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് 13 മണിക്കൂര്‍ പാട്ട് പ്രതിഷേധം
നിലമ്പൂര്‍: നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവ് തൃശൂര്‍ നസീര്‍ രാവിലെ ഒന്‍പതു മുതല്‍ നിലമ്പൂരില്‍ വിവിധ ഭാഷകളിലായി 13 മണിക്കൂര്‍ പാട്ടു പാടി പ്രതിഷേധിച്ചു. നിലമ്പൂര്‍ പീവീസ് ആര്‍ക്കേഡ് പരിസരത്ത് നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് യു.നരേന്ദ്രന് അധ്യക്ഷനായി. നിലമ്പൂര്‍-മൈസൂര്‍ റെയില്‍വേ ആക്ഷന്‍ കമ്മിറ്റി പ്രതിനിധി ജോഷ്വാ കോശി, ടി.കെ അശോക് കുമാര്‍, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് പ്രതിനിധി സ്കറിയ ക്നാംതോപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അടുത്ത ആഴ്ച ഹൈക്കോടതി ജങ്ഷനിലും സെക്രട്ടറിയേറ്റിനു മുന്‍പിലും ഇതേ വിഷയത്തില്‍ പാട്ടുപാടി സമരം നടത്തുമെന്ന് തൃശൂര്‍ നസീര്‍ പറഞ്ഞു.ഗായിക മിനി മഞ്ചേരിയും ഗാനങ്ങള്‍ ആലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."