മണിപ്പുഴ പമ്പില്‍ സംഘര്‍ഷം പൊലിസുകാരന്‍ പ്രതിയായ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം
കോട്ടയം: പെട്രോള്‍ പമ്പുടമകളുടെ സമരത്തെ തുടര്‍ന്ന് തുറന്ന് പ്രവര്‍ത്തിച്ച മണിപ്പുഴ സപ്ലൈക്കോ പമ്പില്‍ സംഘര്‍ഷം.
മദ്യപിച്ചെത്തിയ പൊലിസുകാരനും സുഹൃത്തുക്കളുമാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. ഇന്ധനം നിറയ്ക്കാന്‍ പമ്പില്‍ വന്‍ ക്യൂവായിരുന്നു. ഈ സമയമാണ് പൊലിസുകാരനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനവും പമ്പിലെത്തിയത്.
ഇവരുടെ വാഹനം മുന്‍പില്‍ പാര്‍ക്ക് മരിയാത്തുരുത്ത് സ്വദേശി ബിയോണിന്റെ വാഹനത്തില്‍ തട്ടി. ഇത് കണ്ട് പുറത്തിറങ്ങിയ ബിയോണ്‍ കാര്യം തിരക്കിയപ്പോള്‍ പൊലിസുകാരനും സുഹൃത്തുക്കളും ഇയാളെ ഉന്തിമാറ്റി. ബിയോണിനെ പിടിക്കാനായി പുറത്തിറങ്ങിയ ബിയോണിന്റെ സഹോദരിയെയും മദ്യാപനസംഘം തള്ളിയതിനെ തുടര്‍ന്ന് അവര്‍ നിലത്തു വീണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
തുടര്‍ന്ന് സ്ഥലത്ത് വാക്കേറ്റം ശക്തമായെങ്കിലും പൊലിസ് സ്ഥലത്തെത്താന്‍ മടിക്കുകയായിരുന്നെന്ന് നഗരസഭ കൗണ്‍സിലര്‍ ഷീജ അനില്‍ പറഞ്ഞു.കോട്ടയം വെസ്റ്റ് പൊലിസ് സ്റ്റേഷനിലെ പൊലിസുകാരനാണ് മദ്യപിച്ച് സ്ഥലത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്ന് ഷീജ അനില്‍ വ്യക്തമാക്കി.
നൂറോളം പേരെ സാക്ഷിയാക്കിയാണ് ഇത്തരത്തില്‍ മദ്യപിച്ചെത്തിയ പൊലിസും സംഘവും സ്ഥലത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. സംഭവം അറിയിച്ചിട്ടും ചിങ്ങവനം പൊലിസ് സ്ഥലത്തെത്താന്‍ വൈകിയതും ആരോപണങ്ങള്‍ക്ക് ഇടയാക്കി. ഇതിനിടെ പൊലിസ് കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമവും നടത്തി.
പൊലിസുകാരന്‍ ഉള്‍പ്പെട്ട കേസായതിനാല്‍ ഒത്തു തീര്‍പ്പിനുള്ള ശ്രമങ്ങളായിരുന്നു ചിങ്ങവനം പൊലിസിന്റെ ഭാഗത്തു നിന്നുണ്ടായത്. വിവരം അറിയിച്ചിട്ടും പൊലിസ് എത്താത്തതിനെ തുടര്‍ന്ന് കോട്ടയം എസ്.പിയെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്നാണ് ചിങ്ങവനം പൊലിസ് സ്ഥലത്തെത്തി ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഇതിന് ശേഷം സംഭവം ഒതുക്കാനുള്ള നീക്കങ്ങളായിരുന്നു അരങ്ങേറിയത്.
ആദ്യം കേസ് ഒത്തു തീര്‍പ്പാക്കി ഇരുകൂട്ടരെയും പറഞ്ഞയച്ചുവെന്ന് ചങ്ങവനം എസ്.ഐ പറഞ്ഞെങ്കിലും എതിര്‍ കക്ഷികള്‍ ഇത് നിരസിച്ചു. ഒരു ഒത്തുതീര്‍പ്പിനും ഞങ്ങള്‍ തയാറായിട്ടില്ലെന്ന് ബിയോണ്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."