HOME
DETAILS

ഹയര്‍സെക്കന്‍ഡറി ലയനം: ഉത്തരവ് മരവിപ്പിക്കണമെന്ന് കെ.എച്ച്.എസ്.ടി.യു

  
backup
June 03 2019 | 18:06 PM

%e0%b4%b9%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%b1%e0%b4%bf-%e0%b4%b2%e0%b4%af%e0%b4%a8%e0%b4%82-%e0%b4%89

 

കോഴിക്കോട്: ഖാദര്‍ കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി ലയന ഉത്തരവ് അടിയന്തരമായി മരവിപ്പിക്കണമെന്ന് കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂനിയന്‍(കെ.എച്ച്.എസ്.ടി.യു). സര്‍ക്കാര്‍ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും ജൂണ്‍ ആറിന് അധ്യാപക സംഘടനകളുടെ സംയുക്തസമിതിയുടെ നേതൃത്വത്തില്‍ പ്രവേശനോത്സവം ബഹിഷ്‌കരിക്കുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.


ജൂണ്‍ ആറിന് വൈകിട്ട് നാലിന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധസംഗമം ചേരും. 20ന് രാവിലെ 11 മണിക്ക് അധ്യാപകരുടെ നിയമസഭാ മാര്‍ച്ച് നടത്തും. വിദ്യാഭ്യാസമന്ത്രിയുടെ ഔദ്യോഗിക പരിപാടികളും ബഹിഷ്‌കരണവും പണിമുടക്കും ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കും.
വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനായി യാതൊരു നിര്‍ദേശവും നല്‍കാതെ ഭാഗികമായ റിപ്പോര്‍ട്ട് മാത്രം സമര്‍പ്പിച്ച ഖാദര്‍ കമ്മിറ്റി പിരിച്ചുവിടണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വേറിട്ട് പ്രവര്‍ത്തിക്കുന്ന ഡി.പി.ഐ, ഡി.എച്ച്.എസ്.ഇ, ഡി.വി.എച്ച്.എസ്.ഇ എന്നിവ ഒറ്റ ഡയരക്ടറേറ്റായി മാറ്റുന്നത് അക്കാദമിക് രംഗത്തും ഭരണതലത്തിലും വലിയ പ്രതിസന്ധി സൃഷ്ടിക്കും. പ്രിന്‍സിപ്പല്‍മാരുടെ അധികാരപരിധി സംബന്ധിച്ച് വ്യക്തത വരുത്താത്തത് സ്‌കൂള്‍ സംവിധാനത്തില്‍ അധികാര തര്‍ക്കത്തിനും ഭരണ സ്തംഭനത്തിനും വഴിയൊരുങ്ങുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കെ.എച്ച്.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.ടി അബ്ദുല്‍ ലത്തീഫ്, ജനറല്‍ സെക്രട്ടറി ഒ.ഷൗക്കത്തലി, നിസാര്‍ ചേലേരി, മുഹമ്മജ് ജാസിം പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  25 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  25 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  25 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  25 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  25 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  25 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  25 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  25 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  25 days ago
No Image

കാലാവസ്ഥാ മാറ്റം; യുഎഇയില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കൂടുന്നു

uae
  •  25 days ago