യുവാവിന്റെ വീട് നിര്‍മാണത്തിനായി നാട്ടുകാര്‍ രംഗത്ത്
തുവ്വൂര്‍: യുവാവിന്റെ വീട് നിര്‍മാണത്തിനായി നാട്ടുകാര്‍ രംഗത്ത്. തുവ്വൂര്‍ ആലത്തൂരിലെ കൊറ്റങ്ങോടന്‍ മുഹമ്മദ് റശീദിനും കുടുംബത്തിനും വീട് നിര്‍മിക്കാനാണ് നാട്ടുകാര്‍ മസ്ജിദുസഫിയക്കു കീഴില്‍ പ്രത്യേക സമിതി രൂപീകരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന അപൂര്‍വ രോഗത്തിനടിമയാണ് 39കാരനായ റഷീദ്.
രോഗത്തിനൊപ്പം ഭാര്യയും, രണ്ടു പിഞ്ചു കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തിന് കയറി കിടക്കാന്‍ ഇടമില്ലാത്തത് കൂടുതല്‍ ദുരിതമായി മാറുകയാണ്. ഇത് സംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത നല്‍കിയതിനെത്തുടര്‍ന്നാണ് നാട്ടുകാരുടെ ഇടപെടലുണ്ടായത്. മഹല്ല് പ്രസിഡന്റ് കെ.കുഞ്ഞിമുഹമ്മദ് ചെയര്‍മാനും പി.കെ നൗഷാദലി ഫൈസി കണ്‍വീനറും കെ.മുഹമ്മദ് ട്രഷററമായ കമ്മിറ്റി രൂപീകരിച്ചു. കെ.സൈതലവി, കെ.അലി, കെ.ബഷീര്‍ എന്നിവര്‍ വൈസ് ചെയര്മാന്മാരും കെ.റഹ്മത്തുല്ല , കെ.മുഹമ്മദലി, മുഹമ്മദ് കാസിം എന്നിവര്‍ ജോയിന്‍ കണ്‍വീനര്‍മാരുമാണ്.
സമിതിയുടെ കീഴില്‍ റഷീദ് വെല്‍ഫയര്‍ ഫണ്ടിനായി കരുവാരകുണ്ട് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുറന്നു. IFSC: SIBL0000502 A-c 0502053000009563.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."