ചേലേമ്പ്രയില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ചു
ചേലേമ്പ്ര: പുല്ലിപ്പറമ്പ് പതിനാറാം വാര്‍ഡിലെ സ്ത്രീക്കു ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചു.രണ്ടു ദിവസം മുമ്പു സംശയത്തെത്തുടര്‍ന്നു മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയിരുന്നു. ഡിഫ്തീരിയ പരിശോധന വിഭാഗത്തിലേക്ക് ഇവരെ മാറ്റി.
സമീപ വാസികളായ രണ്ടുപേരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ സമീപവാസികളിലെ 98 പേര്‍ക്കു പ്രതിരോധ കുത്തിവെപ്പു നല്കി. 16 വയസിനു താഴെ പ്രായമുളള കുട്ടികള്‍ക്കാണു കൂടുതല്‍ പരിഗണന നല്‍കിയത്. മലപ്പുറം ഡി.എം.ഒയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണു കുത്തിവെപ്പു സംഘടിപ്പിച്ചത്. മരുന്നിന്റെ ലഭ്യതക്കനസരിച്ചു കുത്തി വെപ്പ് ഇനിയും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
ചുങ്കത്തറയിലും
മാറഞ്ചേരിയിലും
ഡിഫ്തീരിയയില്ല
മലപ്പുറം: 15 ആരോഗ്യ ബ്ലോക്കുകളില്‍ ചുങ്കത്തറ, മാറഞ്ചേരി ഒഴികെയുള്ള ബ്ലോക്കുകളില്‍ നിന്നും ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തു. ആദ്യം എട്ടു ബ്ലോക്കുകളില്‍ നിന്നു മാത്രമാണു ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ 23 വരെ ആകെ 66 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ രണ്ടു പേര് മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."