HOME
DETAILS
MAL
അനധികൃത ചീനവലകള്‍ നീക്കം ചെയ്യണമെന്ന്
backup
May 14 2017 | 19:05 PM
വൈക്കം: തണ്ണീര്‍മുക്കം ബണ്ടിന്റെ വടക്കുഭാഗത്തായി വേമ്പനാട്ടുകായലില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ചീനവലകള്‍ നീക്കം ചെയ്യണമെന്ന് മത്സ്യതൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) തലയാഴം പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
അനധികൃത ചീനവലകള്‍ തൊഴിലാളികള്‍ക്ക് കക്ക വാരുന്നതിനും ഒഴുക്കു വലക്കും തടസ്സം സൃഷ്ടിക്കുന്നതായും യോഗം വിലയിരുത്തി. വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.കെ രമേശന് യോഗം ഉദ്ഘാടനം ചെയ്തു.
യൂനിയന്‍ പ്രസിഡന്റ് പി. പ്രകാശന് അധ്യക്ഷനായ യോഗത്തില്‍ ഏരിയാ പ്രസിഡന്റ് എ.പി ജനാര്ദ്ദനന്, സെക്രട്ടറി കെ.എന്‍ നടേശന്, പി.എസ് ചന്ദ്രന്, സി. ദാമോദരന്‍, എം.വി സുബ്രഹ്മണ്യന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."