കുഫോസില്‍ പ്രവേശന കൗണ്‍സലിങ് ആറിന് തുടങ്ങും
കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയില്‍ (കുഫോസ്) 2019-20 അധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള കൗണ്‍സലിങ് ആറ് മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ നടക്കും. എം.ടെക് ഒഴികെ എല്ലാ പി.ജി കോഴ്‌സുകളിലേക്കുമുള്ള കൗണ്‍സലിങ് രാവിലെ 9.30ന് ആരംഭിക്കും. ആറിന് വിവിധ പി.ജി കോഴ്‌സുകളിലെ ജനറല്‍ വിഭാഗത്തിലെ സീറ്റുകളിലേക്കുള്ള കൗണ്‍സലിങ് ആണ് നടക്കുക.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കുള്ള കൗണ്‍സലിങ് ഏഴിന് നടക്കും. മത്സ്യത്തൊഴിലാളികളുടെ മക്കള്‍, എന്‍.ആര്‍.ഐ, എക്‌സ് സര്‍വിസ്‌മെന്‍, സ്‌പോര്‍ട്‌സ്, ലക്ഷ്വദ്വീപ്, ഭിന്നശേഷിക്കാര്‍ എന്നീ പ്രത്യേക ക്വാട്ടകളിലേക്കുള്ള കൗണ്‍സലിങ് 10ന് നടക്കും. വിവിധ എം.ടെക് കോഴ്‌സുകളിലേക്കുള്ള കൗണ്‍സലിങ് 10ന് ഉച്ചക്ക് രണ്ടിന് ആരംഭിക്കും. വിദ്യാര്‍ഥികള്‍ ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റുകളുടെ ലിസ്റ്റ്, പ്രവേശന സമയത്ത് ഒടുക്കേണ്ട ഫീസ് എന്നിവയുടെ വിവരങ്ങള്‍ കുഫോസ് വെബ്‌സൈറ്റില്‍ ലഭിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു(www.kufos.ac.in)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."