കായംകുളം-പുനലൂര്‍ പാതയില്‍ കൈയേറ്റം വ്യാപകം
ചാരുംമൂട്: കായംകുളം-പുനലൂര്‍ സംസ്ഥാന പാതയുടെ ഇരുവശങ്ങളിലും കൈയ്യേറ്റം വ്യാപകം. സ്വകാര്യ വ്യക്തികള്‍ കച്ചവടം നടത്തുന്നത് കൂടാതെ പല സ്ഥലങ്ങളിലും താമസിക്കുവാനുളള ടിന്‍ ഷീറ്റ് വീടുകളും നിര്‍മിച്ചു കഴിഞ്ഞു. നൂറനാട് ലെപ്രസി സാനിട്ടോറിയത്തിനു, ഐ.റ്റി.ബി.പി പട്ടാള ക്യാംപിനും സമീപമുളള കെ.പി റോഡിന്റെ വശങ്ങളില്‍ ഇത്തരത്തിലുളള ടിന്‍ ഷീറ്റ് വീടുകള്‍ സ്ഥാപിച്ചു സ്ഥലം കയ്യടക്കിയ നിലയിലാണ്.ദൂരെ സ്ഥലങ്ങളില്‍ നിന്നുളളവരും സമീപവാസികളായ ചിലരും കച്ചവടത്തിനാണന്ന് പറഞ്ഞ് റോഡ് വശങ്ങളില്‍ സ്ഥാപനങ്ങള്‍ സ്ഥിരമായി വെച്ചിട്ടുമുണ്ട്. തിരക്കേറിയ ഈറോഡിലെ വീതി കുറഞ്ഞ സ്ഥലങ്ങളില്‍ വില്‍പ്പന സാധനങ്ങള്‍ വെച്ചിട്ടുള്ളത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.നിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കളും മറ്റും യാതൊരു നിയമങ്ങളും പാലിക്കാതെ ഇവിടെ വിറ്റഴിക്കുന്നുമുണ്ട്.ടിന്‍ ഷീറ്റ് വീടുകള്‍ നിര്‍മിച്ച് ഇതിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."