പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താന്‍ ജനങ്ങള്‍ സംഘടിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങള്‍ നേരിടുന്ന ഒട്ടേറെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് സമഗ്ര പദ്ധതികള്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സ്‌കൂളിലേക്ക് കുട്ടികളെ അയക്കുന്ന രക്ഷിതാക്കള്‍ മാത്രമല്ല, സ്‌കൂള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശത്തെ ജനങ്ങളാകെ സ്‌കൂളിന്റെ നാനാവിധ പ്രവര്‍ത്തനപുരോഗതിയില്‍ പങ്കാളികളായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കുട്ടികള്‍ കുറഞ്ഞ 100 വിദ്യാലയങ്ങള്‍ ഏറ്റെടുത്ത് മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് എ.കെ.എസ്.ടി.യു സംഘടിപ്പിച്ച 'മുന്നേറ്റം' പദ്ധതി യുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി രൂപരേഖയുടെയും തെരഞ്ഞെടുത്ത സ്‌കൂളുകളുടെ ലിസ്റ്റിന്റെയും പ്രകാശനം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് ആര്‍. ശരത്ചന്ദ്രന്‍ നായര്‍ അധ്യക്ഷനായി. എം.എല്‍.എ മാരായ സി. ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, ടൈസണ്‍ മാസ്റ്റര്‍, സി.പി.ഐ. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്ബാബു, അഡീ. ഡി.പി.ഐ. ജസ്സി ജോസഫ്, കെ.സി. ഹരികൃഷ്ണന്‍, ജി.ആര്‍.അനില്‍, എസ്. വിജയകുമാരന്‍ നായര്‍, നിസാം, എ.കെ.എസ്.ടി.യു ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാര്‍, ബി. വിജയമ്മ, കെ. ബുഹാരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."