കൊവിഡ് പ്രതിസന്ധിയിൽ തണലായി പ്രവർത്തിച്ചവരെ ആദരിച്ചു
ദമാം: കൊവിഡ് കാലത്ത് ജുബൈലിൽ തണലായി പ്രവർത്തിച്ച സാമൂഹ്യ പ്രവർത്തകരെ ജുബൈൽ മലയാളി സമാജം ആദരിച്ചു. ജുബൈലിലെ പൊതു പ്രവർത്തക രംഗത്ത് സാന്ത്വനത്തിന്റെ സ്നേഹ സ്പർശനമായി നിസ്വാർത്ഥ സേവനം അർപ്പിച്ച 14 പൊതു പ്രവർത്തകരെയാണ് ആദരിച്ചത് .
മാസ്റ്റർ അബ്‌നാൻ മുഹമ്മദിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച പരിപാടി ജുബൈൽ ഇന്ത്യൻ സ്‌കൂൾ മലയാള അദ്ധ്യപകൻ സനൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജുബൈൽ മലയാളി സമാജം പ്രസിഡന്റ് തോമസ് മാമ്മൂടൻ അധ്യക്ഷം വഹിച്ചു. റോബിൻസൺ നാടാർ, എബി ജോൺ, ബെൻസി ആംബ്രോസ്, ഫൈസൽ ചങ്ങനാശ്ശേരി, സൈഫുദീൻ, ബാബു ജെറൈദ്, ഡോ: സാബു മുഹമ്മദ്, സാബു മേലേതിൽ, ഫിറോസ് തമ്പി പുനലൂർ, ലെനീഷ് കണ്ണൂർ, ലക്ഷ്മണൻ, രാജേഷ് അമാസ്‌കോ, വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ചു.
സലിം ആലപ്പുഴ, ജയൻ തച്ചൻപാറ, അഷറഫ് മുവാറ്റുപുഴ, ഉസ്മാൻ ഒട്ടുമ്മള്‍, ബൈജു അഞ്ചൽ, സൈത് മേത്തർ, സതീഷ് കുമാർ, അജ്‌മൽ സാബു , ഷഫീക് കണ്ണൂർ, നൗഷാദ് തിരുവനന്തപുരം, റിയാസ് എൻ പി, ഷാജുദീൻ നിലമേൽ, അജയൻ നവോദയ, ശിഹാബ് കിച്ചേരി എന്നിവരെയാണ് ആദരിച്ചത്.
ആഷ ബൈജു അവതാരിക ആയിരുന്നു. സലാം ആലപ്പുഴ, അജ്മൽ സാബു, ഡോ: നവ്യ, വിനോദ്, സാറാഭായ് ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. സന ഫൈസൽ, സരിത റോബിൻസൺ, നേജു റിയാസ്, അജി ഫിറോസ് തമ്പി, ഷീജ സതീഷ്,അർഫാൻ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വഗതവും ലീഗൽ അഡ്വൈസർ അഡ്വ: ജോസഫ് മാമ്മൂടൻ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."