നവംബർ മുതൽ സഊദിയിലേക്ക് റീ എൻട്രി, തൊഴിൽ, വിസിറ്റ് വിസകളിൽ പ്രവേശിക്കാമെന്ന് സഊദിയ
റിയാദ്: നവംബർ മുതൽ സഊദിയിലേക്ക് റീ എൻട്രി, തൊഴിൽ, വിസിറ്റ് വിസകളിൽ പ്രവേശിക്കാമെന്ന് സഊദിയ. സഊദിയിൽ നിന്ന് അവധിയിലെത്തി കൊറോണ പ്രതിസന്ധി കാരണം തിരിച്ചു മടങ്ങാൻ സാധിക്കാതെ വന്നവർക്ക് പ്രവേശിക്കാമെന്നാണ് സഊദിയ ട്വിറ്ററിൽ മറുപടിയായി വ്യക്തമാക്കിയത്.
ഇന്ത്യയിലെ കൊച്ചിയടക്കമുള്ള 3 നഗരങ്ങളിലേക്കും മറ്റു ചില രാജ്യങ്ങളിലെ വിവിധ നഗരങ്ങളിലേക്കും നവംബർ മാസത്തിൽ വിമാന സർവീസ് പുനരാരംഭിക്കുമെന്ന വാർത്തയോടനുബന്ധിച്ച് ചിലർ ഉന്നയിച്ച ചോദ്യത്തിനാണു സഊദി എയർലൈൻസ് ട്വിറ്ററിൽ മറുപടി നൽകിയത്.
അതേസമയം, ഇന്ത്യയിൽ നിന്നുള്ളവരുടെ മടക്ക യാത്രയിൽ ഇപ്പോഴും സംശയത്തിലാണ്. സഊദി സിവിൽ ഏവിയഷൻ ഇപ്പോഴും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് അനുമതി നൽകിയിട്ടില്ലെന്നതാണ് സഊദിയ അറിയിപ്പ് വന്ന ശേഷവും ആശങ്ക നില നിൽക്കാൻ കാരണം. ഇന്ത്യക്കാർക്ക് അനുമതി നൽകുന്നതായി സഊദി സിവിൽ ഏവിയഷൻ ഔദ്യോഗിക പ്രഖ്യാപനം വന്നെങ്കിലെ ഇക്കാര്യത്തിൽ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമാകൂ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."