തൃശൂര്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം
തൃശൂര്‍: നിപാ ഭീതിയുടെ പശ്ചാതലത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗം ചേര്‍ന്നു. മുപ്പത് ദിവസം ജാഗ്രത തുടരാന്‍ തീരുമാനിച്ചു. രോഗ ലക്ഷണത്തിന്റെ ഉറവിടം തൃശൂര്‍ ജില്ലയല്ലാത്തതിനാല്‍ യാതൊരു ആശങ്കയും വേണ്ടന്ന് ഡി.എം.ഒ പറഞ്ഞു. വിദ്യാര്‍ഥിക്കൊപ്പം ഹോസ്റ്റലില്‍ താമസിച്ച ആറ് പേരുടെ ഉള്‍പ്പടെ സംസ്ഥാനത്ത് അമ്പതോളം പേര്‍ നിരീക്ഷണത്തിലാണ്. തൃശൂര്‍ ജില്ലയില്‍ 34 പേരാണ് നിരീക്ഷണത്തിലുള്ളത്. പനി ബാധിച്ച് വിദ്യാര്‍ഥി ചികിത്സ തേടിയ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരേയും ജീവനക്കാരേയും നിരീക്ഷിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഏഴ് മുതല്‍ 14 ദിവസം കൊണ്ടാണ് വൈറസ് ബാധയുടെ ആദ്യലക്ഷണം പ്രകടമാകുക. അതുകൊണ്ടാണ് മുപ്പത് ദിവസത്തെ ജാഗ്രത തുടരുന്നതെന്ന് ഡി.എം.ഒ പറഞ്ഞു. ജനറല്‍ ആശുപത്രയിലെ ജീവനക്കാര്‍ക്ക് രോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കിയിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. നിലവില്‍ ജില്ലയില്‍ നിപാ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."