HOME
DETAILS

കല്ലടത്തൂര്‍ വലിയത്രകുളം നശിക്കുന്നു: നാശത്തിന് പഞ്ചായത്തുകള്‍ക്കും പങ്ക്

  
backup
May 14 2017 | 20:05 PM

%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%81%e0%b4%b3



ആനക്കര: കല്ലടത്തൂര്‍ വലിയത്രകുളം നശിപ്പിക്കുവാന്‍ കൂട്ടുനില്‍ക്കുന്നത് പ്രാദേശിക ഭരണകൂടം. ഏക്കര്‍ കണക്കിന് വലിപ്പുമുളള കുളം കപ്പൂര്‍ പഞ്ചായത്തില്‍ മാത്രമല്ല ജില്ലയിലെ തന്നെ പ്രധാന നീര്‍ത്തടങ്ങളില്‍ ഒന്നാണിത്. ബന്ധപ്പെട്ടവരുടെ അനാസ്ഥയാണ് കുളത്തിന്റെ നാശത്തിന് കാരണമാകുന്നത്. കൃഷി ആവശ്യത്തിനു വെള്ളം ഒഴുക്കി കൊണ്ടുപോയിരുന്ന ഓവ് പിന്നീട് സമീപത്തുള്ള  കുടിവെള്ള പദ്ധതിക്ക് വെള്ളം ലഭ്യമാകുന്നതിന്റെ പേരില്‍ അടച്ചിരുന്നു.
ഇത് പിന്നീട് വിവാദമാകുകയും ചെയ്തു. ഈ കുളത്തിന് വെള്ളം ഒഴുകി പോകുന്ന തോടും കല്ലടത്തൂര്‍ പാടശേഖരത്തിലൂടെയാണ് കടന്നു പോകുന്നത്. കുളത്തിന്റെ നവീകരണത്തിന് ത്രിതല പഞ്ചായത്തുകള്‍ തയ്യാറായില്ല. പണ്ട് കല്ലടത്തൂര്‍ പടാശേഖരത്തേക്ക് പുഞ്ച കൃഷിക്ക് ആവശ്യമായി വെള്ളം കൊണ്ടു പോയിരുന്നത് ഈ കുളത്തില്‍നിന്നായിരുന്നു. കല്ലടത്തൂര്‍ പാടശേഖരത്തിലൂടെ കടന്നു പോകുന്ന ഈ തോടിന്റെ നവീകരണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ 15 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചിരുന്നു എന്നാല്‍ യഥാസമയം പദ്ധതി നടപ്പാലാക്കാത്തതിന്റെ പേരില്‍ ഫണ്ട് പാഴായി. ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫിന്റെ ഭരണകാലത്ത് രണ്ട് വര്‍ഷവും എല്‍.ഡി.എഫിന്റെ ഭാരണകാലത്തു ഒരു വര്‍ഷവുമാണ് പദ്ധതി നടപ്പാലിക്കുന്നതിന് അനുവദിച്ചത്. എന്നാല്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയോട് മുഖം തിരിച്ചതിനാല്‍ പദ്ധതി നടപ്പിലായില്ലന്ന് മാത്രം. ഈ കുളത്തിനോട് ചേര്‍ന്ന് ഒരു കുടിവെളള പദ്ധതിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലെ വെള്ളവും വറ്റിയ നിലയിലാണ്.
കുളത്തിന്റെ ചളിയും ചണ്ടിയും നീക്കി ആഴമുണ്ടാക്കുകയും കുളത്തിന്റെ മുഴുവന്‍ ഭാഗവും പാര്‍ശ്വഭിത്തി കെട്ടുകയും കുളകടവുകള്‍ നിര്‍മിക്കുകയും ചെയ്താല്‍ ഈ മേഖലയിലെ നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യും. കടുത്ത വരള്‍ച്ച നേരിടുമ്പോഴും ഈ കുളത്തില്‍ വെള്ളമുണ്ട്. പായലും ചളിയും നിറഞ്ഞു കിടക്കുന്ന കുളത്തില്‍നിന്ന് ഇപ്പോഴും നിരവധിപേര്‍ കുളിക്കുന്നുണ്ട്.
ജല സംരക്ഷത്തിന് മുന്‍തൂക്കം നല്‍കണമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനങ്ങളും ത്രിതല പഞ്ചായത്തുകളുടെ പ്രഖ്യാപനങ്ങളും മുറക്ക് നടക്കുന്നുണ്ടെങ്കിലും ഇത്തരത്തിലുളള കുളങ്ങള്‍ സംരക്ഷിക്കാന്‍ ആരും മുന്നോട്ട് വരുനില്ല. ഇപ്പോള്‍ കുളത്തില്‍ വെള്ളമുണ്ടെങ്കിലും ചളിയും പായലും നിറഞ്ഞ് നിറവ്യത്യാസം വന്നിട്ടുണ്ട്.
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മണ്ഡലത്തില്‍ ഒരു കുളം നീന്തല്‍ കുളമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഈ കുളം പദ്ധതിക്കായി തെരഞ്ഞെടുത്താല്‍ അത് നാട്ടുകാര്‍ക്ക് മാത്രമല്ല പുതിയ തലമുറക്ക് നീന്തല്‍ പരിശീലിക്കാനും  കഴിയും. കല്ലടത്തുര്‍ ഗോഖലെ ഗവ.ഹൈസ്‌കൂള്‍, പറക്കുളം ഗവ.എം.ആര്‍.എസ് സ്‌കൂള്‍, കുമരനല്ലൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍,  പറക്കുളം ഈ അധ്യായന വര്‍ഷം പ്രവര്‍ത്തന മാരംഭിക്കുന്ന എന്‍.എസ്.എസ് കോളജ്, പടിഞ്ഞാറങ്ങാടി മൈനോറിറ്റി കോളജ്, നിരവധി എല്‍.പി, യു.പി സ്‌കൂള്‍  എന്നിവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പോലും നീന്തല്‍ പരിശീലനം നടത്താന്‍ ഈ കുളം പ്രയോജനപെടുത്താന്‍ കഴിയും. മുപ്പത് മീറ്റര്‍ വീതിയും 90 മീറ്റര്‍ നീളവുമുള്ളതാണ് ഈ കുളത്തിന്റെ ഉള്ളളവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago