സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ കോണ്‍ഗ്രസ് ധര്‍ണ നടത്തി
തിരുവനന്തപുരം: ഭാഗ ഉടമ്പടികള്‍ക്കുള്ള രജിസ്ട്രേഷന് ഫീസ് ക്രമാതീതമായി വര്‍ധിപ്പിച്ചും നിത്യോപയോഗ സാധനങ്ങള്‍ക്കു കനത്ത നികുതി ചുമത്തിയും ജനങ്ങള്‍ക്ക് വലിയ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ കലക്ട്രേറ്റുകളിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്നലെ പ്രതിഷേധ ധര്‍ണ നടത്തി. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നു പ്രകടനമായി സെക്രട്ടറിയേറ്റിനു മുന്നില്‍ എത്തിയ ധര്‍ണ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് ഉദ്ഘാടനം ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ. മുരളീധരന് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു ധര്‍ണ.
കൊല്ലത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പത്തനംതിട്ടയില്‍ ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജും ആലപ്പുഴയില്‍ ഡി.സി.സി പ്രസിഡന്റ് എ.എ.ഷുക്കൂറും എറണാകുളത്ത് ഡി.സി.സി പ്രസിഡന്റ് വി.ജെ.പൗലോസും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എയും ഇടുക്കിയില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ.മണിയും തൃശ്ശൂരില്‍ തേറമ്പില്‍ രാമകൃഷ്ണനും പാലക്കാട്ട് മുന്‍ എം.പി. വി.എസ്. വിജയരാഘവനും മലപ്പുറത്ത് ആര്യാടന് മുഹമ്മദും കോഴിക്കോട്ട് വി.ഡി. സതീശന് എം.എല്‍.എയും വയനാട്ടില്‍ ഡി.സി.സി പ്രസിഡന്റ് കെ.എല്‍.പൗലോസും കണ്ണൂരില്‍ കെ.സുധാകരനും കാസര്‍കോട്ട് കെ.പി.സി.സി. ജന. സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണനും ധര്‍ണ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."