പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കുമെന്ന്
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയില്‍ പടര്‍ന്നുപിടിക്കുന്ന ഡെങ്കിപ്പനി നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ കൊള്ളാന്‍ അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും ജനപ്രതിനിധകളുടെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെയും യോഗം തീരുമാനിച്ചു. ഡെങ്കി കൂടുതലായി കാണപ്പെട്ട പ്രദേശങ്ങളിലെ വീടുകള്‍ തോറും കയറിയിറങ്ങി ലഘുലേഖ വിതരണവും ബോധവല്‍കരണം നടത്താനും, പനി പരിശോധന ക്യാംപ് നടത്താനും ധാരണയായി. താലൂക്ക് ആശുപത്രിയില്‍ പനി വാര്‍ഡും, പനി ക്ലിനിക്കും തുടങ്ങും.
വാര്‍ഡ് തലത്തില്‍ ശുചിത്വ സമിതി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. സ്വകാര്യ ആശുപത്രികളുടെയും ഐ.എം.എയുടെയും സഹകരണത്തോടെ പ്രതിരോധ പരവര്‍ത്തനങ്ങള്‍ നടത്തും. ജനസംഖ്യയുടെ പേരില്‍ മുടങ്ങി കിടക്കുന്ന സര്‍ക്കാര്‍ അനുവദിച്ച അര്‍ബന്‍ ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ ആവശ്യമായ നടപടികള്‍ ചെയ്യാനും യോഗത്തില്‍ ധാരണയായി. ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിലെ വീടുകളില്‍ ചൊവ്വാഴ്ച അണുവിമുക്ത മരുന്ന് തെളിക്കും.
ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത മുനിസിപ്പാലിറ്റിയിലെ നാലു വാര്‍ഡുകളില്‍ അടിയന്തിരമായി പ്രതിരോധവും, ബോധവല്‍കരണവും നടത്താനും, ആവശ്യമായ മുരുന്നുകള്‍ ലഭ്യമാക്കാനും എം.എല്‍.എ ഷംസുദ്ദീന്‍ അഡീഷണല്‍ ഡി.എം.ഒ ഡോ. നാസറിനോട് നിര്‍ദേശിച്ചു.
മണ്ണാര്‍ക്കാട് 2013ല്‍ ഡെങ്കിപ്പനി ബാധിച്ച് തെയ്യത്ത് വീട്ടില്‍ ഹംസ മരണപ്പെട്ടിരുന്നു. ഒരുവീട്ടില്‍ രണ്ടും മൂന്നും പേര്‍ പനി ബാധിതരാണെന്നും ഇതുകാരണം സാധാരണ കുടുംബത്തിലെ നിത്യവൃത്തിക്ക് പോലും ഗതിയില്ലാത്ത അവസ്ഥയിലാക്കിയിട്ടുണ്ടെന്ന് യോഗത്തില്‍ കൗണ്‍സിലര്‍ ഷഹന കല്ലടി പറഞ്ഞു. ജില്ലയില്‍ 15 പ്രദേശത്ത് ഡെങ്കിപ്പനിബാധ കാണപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ജില്ലാ അധികൃതര്‍ പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് കിടക്കാന്‍ ഇടമില്ലെന്നും, ഒറു ബെഡില്‍ രണ്ടാല്‍ വീതമാണിപ്പോള്‍ കിടക്കുന്നത്. വരാന്തകളില്‍ പോലും കട്ടില്‍ സ്ഥാപിച്ചാണ് രോഗികള്‍ കഴിയുന്നത്.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നാസര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം.കെ സുബൈദ, കൗണ്‍സിലര്‍മാരായ ഷഹന കല്ലടി, ഷാഹിന, മന്‍സൂര്‍, ഡോക്ടര്‍മാരായ അബ്ബാസ്, പ്രീതി, രമ്യ, കൃഷ്ണനുണ്ണി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ റഷീദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടോംസ് വര്‍ഗീസ്, കെ. സുരേഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."