നിരോധിത പാന്‍മസാലകളുടെ ശേഖരം പിടികൂടി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍നിന്നു ചാക്കില്‍ കെട്ടിയ നിലയില്‍ 877 പാക്കറ്റ് നിരോധിത പാന്‍മസാലകള്‍ ഹൊസ്ദുര്‍ഗ് പൊലിസ് പിടികൂടി. സംശയാസ്പദമായി സ്റ്റേഷനില്‍ ചാക്കുകെട്ട് കാണുന്നതായി ചിലര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലിസ് എത്തി പരിശോധിച്ചപ്പോഴാണ് വിവിധ ബ്രാന്‍ഡുകളുടെ ഇത്രയും പാന്‍മസാലകള്‍ കണ്ടെത്തിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിനായി ഇതര സംസ്ഥാനങ്ങളില്‍നിന്നു കടത്തിക്കൊണ്ടുവന്നതാണിതെന്ന് പൊലിസ് വ്യക്തമാക്കി. പൊലിസിനെ കണ്ടപ്പോള്‍ ചാക്ക് കെട്ടിനടുത്തുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടിരുന്നു .
ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യംവച്ച് വന്‍ തോതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കു പാന്‍മസാലകള്‍ കടത്തിക്കൊണ്ടുവരുന്നതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മംഗളൂരുവില്‍ അഞ്ചു രൂപയ്ക്കു ലഭിക്കുന്ന ചില പാന്‍ മസാല പാക്കറ്റുകള്‍ കേരളത്തില്‍ അന്‍പതു രൂപക്കാണത്രെ വില്പന നടക്കുന്നത്. അതിനാല്‍ വലിയൊരു സംഘം ഈ തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും വലിയൊരു ശൃംഖല തന്നെ ഇതിന്റെ പിന്നില്‍ ഉള്ളതായും പൊലിസ് കരുതുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."