പരുക്കേറ്റവര്‍ തുടര്‍ചികിത്സയില്‍
ഇരുപത്തിയൊന്നു പേരുടെ ജീവനെടുത്ത വിമാനദുരന്തത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരുന്ന പലരും ജീവിതത്തിലേക്ക് പൊരുതിക്കയറിയെങ്കിലും ഇപ്പോഴും വീടുകളിലും മറ്റും തുടര്‍ ചികിത്സയിലാണ്. 10 ഓളം പേര്‍ക്ക് നട്ടെല്ലിനായിരുന്നു പരുക്ക്. അനങ്ങാനാവാതെ ചികിത്സയുമായി വീടുകളില്‍ കഴിയുകയാണിവര്‍.
വെല്ലൂരില്‍ വിദഗ്ധ ചികിത്സക്ക് പോകാന്‍ ഒരുങ്ങുന്നവരും കൂട്ടത്തിലുണ്ട്. മരിച്ചവര്‍ക്കും പരുക്കേറ്റവര്‍ക്കും എയര്‍ ഇന്ത്യ നഷ്ടപരിഹാരയിനത്തില്‍ അഡ്വാന്‍സ് വിഹിതം നല്‍കിയിട്ടുണ്ട്. മരിച്ചവര്‍ക്ക് പത്ത് ലക്ഷവും സാരമായി പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷവും നിസാര പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവുമാണ് ലഭിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക എന്ന് ലഭിക്കുമെന്ന് യാതൊരു വ്യക്തതയുമില്ല. വിമാന കമ്പനിയുടെ ഭാഗത്തു നിന്ന് പരാതിക്കിടയില്ലാത്ത വിധം സഹായങ്ങള്‍ ലഭിച്ചുവെന്ന് യാത്രക്കാര്‍ പറഞ്ഞു.
മരണപ്പെട്ട 18 പേരുടെ കുടുംബങ്ങള്‍ക്ക് 1.6 കോടി രൂപയും സാരമായി പരുക്കേറ്റ 92 പേര്‍ക്ക് 1.84 കോടി രൂപയും നിസാര പരുക്കേറ്റ 73 പേര്‍ക്ക് 36.5 ലക്ഷവും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ നല്‍കിയതായി കേന്ദ്ര മന്ത്രി ഹര്‍ ദീപ് സിങ് പൂരി കഴിഞ്ഞദിവസം ലോക്‌സഭയില്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."