HOME
DETAILS

നിപ: അജന്യയുടേത് അതിജീവനത്തിന്റെ പുതു ജീവിതം

  
backup
June 04 2019 | 04:06 AM

nipah-ajamnya-new-life

കോഴിക്കോട്: നിപായെന്ന മഹാമാരിയെ തോല്‍പ്പിച്ച അത്ഭുതകരമായ കഥ പറയുകയാണ് അജന്യ. അവള്‍ക്കിത് പുതിയ ജീവിതമാണ്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ചേലിയ സ്വദേശിനി അജന്യയെന്ന നഴ്‌സിങ് വിദ്യാര്‍ഥിനിക്ക്. രോഗകാലത്ത് തന്നെ കാത്തുസൂക്ഷിച്ച ആതുരസേവകരോടും പ്രാര്‍ഥനകളര്‍പ്പിച്ചവരോടും എല്ലാറ്റിലുമുപരി തനിക്ക് ആരോഗ്യം തിരികെത്തന്ന ദൈവത്തോടുമെല്ലാം ഇപ്പോഴും അവള്‍ നന്ദി പറയുകയാണ്.


ആതുരരംഗത്തെ മലാഖയാകാന്‍ തീരുമാനിച്ച അവളെ സേവനവഴിയിലാണ് നിപാ പിടികൂടിയത്. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയായ അജന്യ പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പിനാണ് കഴിഞ്ഞ മെയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തുന്നത്. ജോലി കഴിഞ്ഞ് ഹോസ്റ്റലിലെത്തിയ ഒരു വൈകുന്നേരം പനി തുടങ്ങി. സാധാരണ പനിയാണെന്നു കരുതി. ബീച്ച് ആശുപത്രിയിലെ ഡോക്ടറെത്തന്നെ കാണിച്ചു. വീട്ടില്‍ പോയി വിശ്രമിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. വീട്ടിലെത്തിക്കഴിഞ്ഞപ്പോള്‍ ഛര്‍ദിയും ക്ഷീണവും കലശലായി. എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ. മെയ് 18ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോയി. അവിടെ നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. മെഡിക്കല്‍ കോളജിലേക്കുള്ള വഴിക്കുതന്നെ ബോധം പലപ്പോഴും നഷ്ടപ്പെടുന്നതായി അജന്യക്കു തോന്നി.


പിന്നീടുള്ള സംഭവങ്ങളൊന്നും അവള്‍ക്കറിയില്ല. നീണ്ട 10 ദിവസങ്ങള്‍ മഹാമാരിയുടെ വൈറസുകള്‍ അവളുടെ ബോധത്തെ മറച്ചിരുന്നു. പുറം ലോകത്തെ ഭീതിജനകമായ അവസ്ഥയെക്കുറിച്ചോ തനിക്ക് ബാധിച്ചിരിക്കുന്ന രോഗത്തെക്കുറിച്ചോ അവള്‍ ഒന്നും അറിഞ്ഞില്ല. 10 ദിവസങ്ങള്‍ക്കുശേഷം കണ്ണുതുറക്കുമ്പോള്‍ മെഡിക്കല്‍ കോളജ് ചെസ്റ്റ് ആശുപത്രി ഐ.സി.യുവിലാണ്. മൂടിക്കെട്ടിയ വെള്ളവേഷത്തില്‍ തനിക്ക് സമീപമെത്തുന്ന ഡോക്ടര്‍മാരെയും നഴ്‌സുമാരെയുമാണ് അവള്‍ കാണുന്നത്. അപ്പോഴും അസ്വാഭാവികതയൊന്നും തോന്നിയില്ല. അവിടെ നിന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറിയപ്പോള്‍ ഒരു ഡോക്ടര്‍ പറഞ്ഞപ്പോഴാണ് തനിക്ക് നിപായാണെന്നു മനസിലായത്. രോഗം പൂര്‍ണമായും ഭേദമായി തിരികെ എത്തിയപ്പോഴാണ് നിപാ എന്താണെന്നും എത്ര ഭീകരമായ അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോയതൊന്നുമൊക്കെ അവളറിഞ്ഞത്.


തനിക്ക് മാറാരോഗമാണെന്നറിഞ്ഞിട്ടും പരിചരിക്കുന്നതിലും ചികിത്സിക്കുന്നതിലുമെല്ലാം മുന്നിട്ടിറങ്ങിയ നഴ്‌സുമാരെയും ഡോക്ടര്‍മാരെയും മറക്കാനാകില്ല. ആതുരശുശ്രൂഷയുടെ വഴിയേ സഞ്ചരിക്കുന്ന തനിക്ക് അവരില്‍ നിന്നുണ്ടായ മഹത്തായ അനുഭവങ്ങള്‍ എന്നും മാതൃകയാണെന്ന് അജന്യ പറഞ്ഞു. നഴ്‌സിങ് താന്‍ ഏറെ ഇഷ്ടപ്പെടുന്ന ജോലിയാണ്. ആ വഴിയില്‍ തന്നെ ദൈവം തനിക്കുതന്ന പുതുജീവിതത്തിന്റെ കടപ്പാടുകള്‍ വീട്ടണമെന്നാണ് അവള്‍ ആഗ്രഹിക്കുന്നത്. നിപാ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയോടോപ്പമായിരുന്നു അജന്യയെയും ചെസ്റ്റ് ഹോസ്പിറ്റലിലെ ഐ.സി.യുവില്‍ അഡ്മിറ്റ് ചെയ്തിരുന്നത്. ചികിത്സയിലിരുന്ന ജാനകി, രാജന്‍, അഖില്‍ എന്നിവരുടെ മരണത്തിനു പിന്നാലെ അജന്യയുടെ രക്തപരിശോധനയില്‍ രോഗശമനമെന്ന ആരോഗ്യമേഖലയെ അത്ഭുതപ്പെടുത്തുന്ന ഫലം പുറത്തുവരികയായിരുന്നു. അജന്യയെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സഹായിച്ചവരില്‍ ചെസ്റ്റ് ആശുപത്രി സൂപ്രണ്ട് രാജഗോപാല്‍, ഡോക്ടര്‍മാരായ സൂരജ്, ആനന്ദന്‍, സുനിത സിസ്റ്റര്‍, സ്റ്റാഫ് നഴ്‌സ് റൂബി സജ്‌ന, പി.ജി ഡോക്ടേഴ്‌സായ സയ്ത, ഫസീല, ജസ്‌ന, പ്രിയ, അമൃത മറ്റു നഴ്‌സിങ് ഇതര സ്റ്റാഫുകള്‍, അഭിലാഷ്, സിസ്റ്റര്‍മാരായ മോനിത, രഞ്ജിനി, ഷാന്‍ തുടങ്ങിയവരെല്ലാമുണ്ടായിരുന്നു. ബീച്ച് ആശുപത്രിയില്‍ ജനറല്‍ നഴ്‌സിങ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് അജന്യ. ഒക്ടോബറില്‍ കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങും. അജന്യയെക്കൂടാതെ മലപ്പുറം സ്വദേശിയായ ഉബേഷാണ് രോഗത്തിന്റെ പിടിയില്‍ നിന്ന് മോചിതനായ മറ്റൊരാള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

Kerala
  •  8 days ago
No Image

ഗതാഗതം, സ്വദേശിവല്‍ക്കരണം; 2025ല്‍ UAEയില്‍ വരുന്ന പ്രധാന അഞ്ചു നിയമങ്ങള്‍ അറിഞ്ഞിരിക്കാം

uae
  •  8 days ago
No Image

വിഴിഞ്ഞം: വിജയകരമായി പിന്നിട്ട് പരീക്ഷണഘട്ടം;  സംസ്ഥാനത്തിന് വരുമാനം എട്ട് കോടിയിലേറെ

Kerala
  •  8 days ago
No Image

ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  8 days ago
No Image

കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പഠനം

Kerala
  •  8 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: മഴ ശമിക്കുന്നു, ദുരിതം ബാക്കി

Environment
  •  8 days ago
No Image

ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാൻ ജി.എസ്.ടി വകുപ്പ് ; പ്രൊമോഷൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

Kerala
  •  8 days ago
No Image

മോദി വിരുദ്ധ വിഡിയോയുടെ പേരില്‍ നദീം ഖാനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; വിഡിയോ കണ്ടാല്‍ കുഴപ്പം ഉണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ അഖണ്ഡതയെന്ന ശക്തമായ നിരീക്ഷണവും

National
  •  8 days ago
No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  8 days ago