മാധ്യമപ്രവര്‍ത്തകന്റെ വീട്ടിലെ കവര്‍ച്ച: അന്വേഷണം സിനിമാ തിയേറ്ററുകള്‍ കേന്ദ്രീകരിച്ചും
കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ നഗരത്തിലെ സിനിമാ തിയേറ്ററുകള്‍ കേന്ദ്രീകരിച്ചും പൊലിസ് അന്വേഷണം തുടങ്ങി. കണ്ണൂരിലെ പ്രധാന തിയറ്റുകളില്‍ കഴിഞ്ഞദിവസം മുതല്‍ പൊലിസ് പരിശോധന ആരംഭിച്ചു. കവര്‍ച്ചയ്ക്ക് മുമ്പ് പ്രതികള്‍ തിയേറ്ററില്‍ ഒത്തുകൂടിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. തിയേറ്ററിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇതര സംസ്ഥാനക്കാരായ നാലുപേരാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലിസ് സംശയിക്കുന്നത്. ഹിന്ദി സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന ചില തിയേറ്ററുകളില്‍ മണിക്കൂറുകളോളം പരിശോധന നടത്തിയാണ് അന്വേഷണ സംഘം മടങ്ങിയത്. കവര്‍ച്ചാ കേസിലെ പ്രതികളെ കണ്ടെത്താന്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് ഊര്‍ജിതമായ അന്വേഷണമാണ് പൊലിസ് നടത്തുന്നത്. പല സ്ഥലങ്ങളില്‍ പൊലിസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് ക്യാംപ് ചെയ്യുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഒരു സംഘം ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം ഡല്‍ഹിയിലേക്ക് തിരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മാധ്യമപ്രവര്‍ത്തകനായ വിനോദ് ചന്ദ്രന്റെ കണ്ണൂര്‍ സിറ്റിയിലെ വീട്ടില്‍ കവര്‍ച്ച നടന്നത്. അദ്ദേഹത്തെയും ഭാര്യയെയും അക്രമിച്ച ശേഷം വീട് കൊള്ളയടിക്കുകയായിരുന്നു. പരുക്കേറ്റ വിനോദ് ചന്ദ്രനും ഭാര്യയും കഴിഞ്ഞദിവസം ആശുപത്രി വിട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."