'ചൈന ഇന്ത്യന്‍ ഭൂമി കൈയേറിക്കൊണ്ടിരിക്കുന്നു'
കാര്‍ഷിക നിയമങ്ങളെ സ്വാഗതം ചെയ്ത് ആര്.എസ്.എസ്
ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യയുടെ ഭൂമി ചൈന കൈയേറിയെന്നു പ്രതിപക്ഷം നിരന്തരം ആരോപണമുന്നയിക്കുകയും കേന്ദ്രസര്‍ക്കാര്‍ അതു നിഷേധിക്കുകയും ചെയ്യുന്നതിനിടെ കേന്ദ്രത്തിന് തിരിച്ചടിയായി ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവന. ചൈന ഇന്ത്യയുടെ ഭൂമി കൈയേറിയെന്നും കൈയേറിക്കൊണ്ടേയിരിക്കുകയാണെന്നും ലോകരാജ്യങ്ങള്‍ക്കെല്ലാം അറിയാമെന്നായിരുന്നു വിജയദശമി ദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേ മോഹന്‍ ഭാഗവത് പറഞ്ഞത്.
ചൈന ഇന്ത്യയുടെ ഭൂമി കൈയേറിയെന്നും ഇക്കാര്യത്തില്‍ ജനങ്ങളില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ യാഥാര്‍ഥ്യം മറച്ചുവയ്ക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നിരന്തരം ആരോപിക്കുന്നുണ്ട്. രാഹുലിനെ വ്യക്തിപരമായി അധിക്ഷേപിച്ചുള്ള മറുപടികളായിരുന്നു ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബി.ജെ,.പി നേതാക്കള്‍ നല്‍കിയിരുന്നത്. ഇതിനിടെയാണ് മോഹന്‍ ഭാഗവത് തന്നെ ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ചൈന ശ്രമിക്കുന്ന കാര്യം ലോകത്തെല്ലാവര്‍ക്കും അറിയാമെന്നും എല്ലാവരുമായും സൗഹൃദമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കിലും ഇന്ത്യയുടെ ഈ ശീലം ദൗര്‍ബല്യമായി കാണരുതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ വിവാദ രീതിയില്‍ പാസാക്കിയ കാര്‍ഷിക ബില്ലുകളെ ആര്.എസ്.എസ് സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്. രാജ്യമാകെ ഈ നിയമങ്ങള്‍ക്കെതിരേ പ്രതിഷേധം തുടരുമ്പോഴാണ് കേന്ദ്രത്തിന് പിന്തുണയുമായി ആര്.എസ്.എസ് രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."