സൗമ്യതയുടെ നിറപുഞ്ചിരി ഇനി ഓര്‍മ
തളിപ്പറമ്പ്: കൊട്ടിലയില്‍ ജനിച്ചുവളര്‍ന്ന് തളിപ്പറമ്പിന്റെ വ്യാപാര മേഖലയില്‍ കഠിനാധ്വാനം ചെയ്ത് വിജയങ്ങളുടെ പടവുകള്‍ കയറിയ കെ.പി ഹസന്‍ ഹാജിയുടെ വിയോഗം കൊട്ടില ദേശവാസികള്‍ക്ക് നികത്താനാകാത്ത നഷ്ടം. വളര്‍ന്നത് കൊട്ടിലയില്‍ ആണെങ്കിലും തളിപ്പറമ്പാണ് ഹസന്‍ഹാജി എന്ന വ്യാപാര പ്രമുഖനെ വാര്‍ത്തെടുത്തത്.
തളിപ്പറമ്പിലെ തലയെടുപ്പുള്ള വ്യാപാര പ്രമുഖനായി അറിയപ്പെടുമ്പോഴും സാധാരണക്കാരോടും നാടിനോടും മഹല്ലിനോടും കാണിച്ച താല്‍പര്യവും സ്‌നേഹവും വളരെ വലുതായിരുന്നു എന്ന് കൊട്ടിലക്കാര്‍ പറയുന്നു.
കൃത്യതയാര്‍ന്ന നിരീക്ഷണത്തിലൂടെ ആത്മാര്‍ഥയും കഠിനാധ്വാനവും കൈമുതലാക്കി വ്യാപാര സംരംഭങ്ങള്‍ മെച്ചപ്പെടുത്തുമ്പോഴും അധ്വാനത്തിന്റെ ഒരുവിഹിതം കൊണ്ട് കൊട്ടിലയില്‍ തന്റെ പിതാവിന്റെ പേരില്‍ ഒരു മസ്ജിദ് പണിതു നല്‍കാന്‍ തയാറായത് ഹസന്‍ ഹാജിക്ക് കൊട്ടില മഹല്ലിനോടുള്ള പ്രത്യേക മമതക്ക് ഉദാഹരണമാണ്. സ്വന്തം ചെലവില്‍ പള്ളി നിര്‍മിച്ച് നല്‍കുകയും ജീവിതാവസാനം വരെ അതിന്റെ സാമ്പത്തിക മേല്‍നോട്ടം വഹിച്ച് പള്ളിയെ പരിപാലിച്ച് വന്നിരുന്നതും ഹസന്‍ ഹാജി തന്നെയാണ്. കൊട്ടില മഹല്ലിന് ഒരു വഴികാട്ടിയെയാണ് ഹസന്‍ ഹാജിയുടെ വിയോഗത്തിലൂടെ നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."