കൊവിഡ് മരണം: റിവേഴ്‌സ് ക്വാറന്റൈനില്‍ വീഴ്ച സംഭവിച്ചുവെന്ന് ആരോഗ്യവകുപ്പ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പ്രായാധിക്യവും മറ്റു അവശതകളുമുള്ളവര്‍ക്ക് കൃത്യമായ റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പാക്കാത്തതും കൊവിഡ് മരണങ്ങള്‍ക്കിടയാക്കിയെന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ 20 ശതമാനവും റിവേഴ്‌സ് ക്വാറന്റൈനിലെ വീഴ്ച കാരണം സംഭവിച്ചതാണെന്നും ഓഗസ്റ്റ് മാസത്തെ കൊവിഡ് മരണ അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ 61 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 252 മരണങ്ങളാണ് ഓഗസ്റ്റിലെ അവലോകനത്തിനായി പരിഗണിച്ചത്. ഇതില്‍ 223 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, അര്‍ബുദം, വൃക്കരോഗം എന്നീ രോഗങ്ങള്‍ ഉള്ളവരില്‍ കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും കൊവിഡിനൊപ്പം മറ്റ് അസുഖങ്ങള്‍ കൂടി ഉണ്ടായിരുന്നു. ഇവരില്‍
120 പേര്‍ കടുത്ത പ്രമേഹമുള്ളവരായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടായിരുന്ന 116 പേര്‍ക്കും മരണം സംഭവിച്ചു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്ന 54 പേരും വൃക്കരോഗികളായ 36 പേരും അര്‍ബുദരോഗികളായ 15 പേരും മരിച്ചു. ഈ സാഹചര്യത്തില്‍ ഡയാലിസിസ്, അര്‍ബുദ ചികിത്സാ കേന്ദ്രങ്ങളില്‍ അണുബാധ നിയന്ത്രണം ശക്തിപ്പെടുത്താനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.
മരിച്ചശേഷം ആശുപത്രികളിലെത്തിച്ച 13 പേരില്‍ കൊവിഡ് കണ്ടെത്തി. അതുകൊണ്ട് തന്നെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചാല്‍ കൊവിഡ് പരിശോധന കര്‍ശനമായി നടത്തണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റ് മാസത്തിലെ മരണങ്ങളില്‍ കൂടുതല്‍ പുരുഷന്‍മാരാണ് ( 157 പുരുഷന്മാരും 66 സ്ത്രീകളുമാണ് ഓഗസ്റ്റില്‍ മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."