അനുഭവിക്കുന്നത് ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാക്കിയ ദുരന്തം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളം ഇപ്പോള്‍ അനുഭിക്കുന്നത് നിരോധനാജ്ഞ ലംഘിച്ച് ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടായതിന്റെ ഫലമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മരണനിരക്ക് കുറയ്ക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടായെന്ന് ചിലര്‍ മനഃപൂര്‍വം പ്രചരിപ്പിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കളമശ്ശേരി വിഷയത്തില്‍ വഴിയേ പോകുന്നവര്‍ വിമര്‍ശിച്ചാല്‍ ഉടന്‍ നടപടി എടുക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. കളമശ്ശേരി മെഡിക്കല്‍ കോളജിനെ തകര്‍ക്കാന്‍ മനഃപൂര്‍വം ശ്രമം നടക്കുന്നു എന്ന ആരോപണം സര്‍ക്കാര്‍ പരിശോധിക്കും. പോരായ്മകള്‍ അപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് ചര്‍ച്ചയിലൂടെ പരിഹരിക്കുന്നുണ്ട്. വീഴ്ച പറ്റി എന്ന ആരോപണം വന്നപ്പോഴാണ് നഴ്സിങ് സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം തുടങ്ങിയത്. ത്യാഗപൂര്‍ണമായി ജോലി ചെയ്യുന്നവരെ മാധ്യമങ്ങളിലൂടെ അപഹസിക്കുന്നത് വേദനയുണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
വാളയാര്‍ കേസില്‍ വേണ്ട ഇടപെടല്‍ മുഖ്യമന്ത്രി നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."