HOME
DETAILS

ജനകീയ ആരോഗ്യനയം രൂപവത്കരിക്കും: ആരോഗ്യ മന്ത്രി

  
backup
July 25 2016 | 22:07 PM

%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a8%e0%b4%af%e0%b4%82-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%95%e0%b4%b0


മലപ്പുറം: സാധാരണക്കാര്‍ക്ക് ഉപയോഗപ്രദമാകുംവിധം ജനകീയ ആരോഗ്യനയം രൂപവത്കരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. മലപ്പുറത്ത് കുത്തിവയ്പ് ശാക്തീകരണവുമായി  ബന്ധപ്പെട്ടു നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആറു മാസത്തിനകം എല്ലാ പി.എച്ച്.സി കളിലും ഡോക്ടര്‍മാരെ നിയമിക്കും. അപ്‌ഗ്രേഡ് ചെയ്ത ആരോഗ്യകേന്ദ്രങ്ങളില്‍ തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യാന്‍ സന്നദ്ധരായ ഡോക്ടര്‍മാരുണ്ടാവണമെന്നും മന്ത്രി പറഞ്ഞു. ചില മതസംഘടനകള്‍ കുത്തിവയ്പിന് എതിരാണെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്.
പരിപാടിയില്‍ പങ്കെടുത്ത ജനപ്രതിനിധികളും മതനേതാക്കളും കുത്തിവയ്പിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.  കുത്തിവയ്പിനു വിരുദ്ധമായ അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കുന്നതു തടയേണ്ടതാണ്. വിജയകരമാണെന്നു തെളിഞ്ഞ ശാസ്ത്രീയമായ ഒരു പ്രതിരോധ സംവിധാനം നിഷേധിക്കുന്നത് ഖേദകരമാണെന്നും മന്ത്രി പറഞ്ഞു. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ കാര്യക്ഷമമായി ഏറ്റെടുക്കണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പാലിക്കാത്തവരെ നിയമാനുസൃതമായ വകുപ്പുകള്‍ പ്രകാരം അനുസരിപ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago