പായത്തെ കരനെല്‍ക്കൃഷിക്ക് നൂറുമേനി വിളവെടുപ്പ്
ഇരിട്ടി: മഹാമാരിയും പ്രളയത്തെയും അതിജീവിച്ച പായത്തെ കരനെല്‍ കൃഷിക്ക് നൂറുമേനി. പായം പഞ്ചായത്തിലെ കരനെല്‍ കൃഷിയുടെ ഈ വര്‍ഷത്തെ ആദ്യ കൊയ്ത്തുല്‍ഘാടനം കൊയ്ത്തുത്സവമായി തന്നെ പായം കോളിക്കടവ് കോറമുക്കില്‍ വച്ച് നടന്നു.
മൂന്നു വര്‍ഷമായി തുടര്‍ച്ചയായി കരനെല്‍ കൃഷിയിലൂടെ വിജയഗാഥ കൊയ്യുകയാണ് പായം പഞ്ചായത്ത്. ഇത്തവണ 240 ഏക്കര്‍ സ്ഥലത്താണ് കരനെല്‍കൃഷി ചെയ്തത്. 134 ജെതല്‍ജി ഗ്രൂപ്പുകളാണ് ഇതിനായി പ്രവര്‍ത്തിച്ചത്. ഇത്തവണത്തെ ആദ്യ കൊയ്ത്ത് കോളിക്കടവ് കോറ മുക്കില്‍ രണ്ടര ഏക്കര്‍ സ്ഥലത്ത് ഇറക്കിയ കതിര് കൊയ്തു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ മറിയം ജേക്കബ് കൊയ്തുത്സവം ഉദ്ഘാടനം ചെയ്തു.
പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന്‍ അധ്യക്ഷനായി. കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ വി. ലത, കൃഷി ഓഫിസര്‍ പോള്‍സണ്‍ തോമസ്. അസിസ്റ്റന്റ് കൃഷി ഓഫിസര്‍ മധുസൂദനന്‍, വിനീത്, പഞ്ചായത്ത് അംഗങ്ങളായ വി.കെ പ്രേമരാജന്‍, ചന്തു വൈദ്യര്‍, വിമല, പവിത്രന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."