മലബാര്‍ അഗ്രിഫെസ്റ്റ്; ഒരുക്കങ്ങള്‍ ആരംഭിച്ചു
കല്‍പ്പറ്റ: നബാര്‍ഡിന് കീഴില്‍ രൂപീകരിച്ച കാര്‍ഷികോല്‍പാദന കമ്പനികളുടെ സംയുക്താഭിമുഖ്യത്തില്‍ മെയ് 23 മുതല്‍ 28 വരെ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന മലബാര്‍ അഗ്രി ഫെസ്റ്റിനുള്ള ഒരുക്കങ്ങളാരംഭിച്ചു.
നൂതനവും ശാസ്ത്രീയവുമായ കൃഷിയുടെ നല്ല പാഠങ്ങള്‍ സമൂഹത്തിലേക്ക് എത്തിക്കുക എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് അഗ്രിഫെസ്റ്റ് സംഘടിപ്പിക്കുന്നത്. മലബാറിലെ മുഴുവന്‍ ഉല്‍പാദന കമ്പനികളും മറ്റ് ജില്ലകളില്‍ നിന്നുള്ള കമ്പനികളുടെ പ്രതിനിധികളും ആറു ദിവസത്തെ അഗ്രിഫെസ്റ്റില്‍ പങ്കെടുക്കും. മികച്ച കര്‍ഷകരെ ആദരിക്കല്‍, സെമിനാര്‍, കാര്‍ഷിക പ്രദര്‍ശനം, കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനം, വിത്തുകളുടെ പ്രദര്‍ശനവും കൈമാറ്റവും, നഴ്‌സറികള്‍, മൃഗങ്ങളുടെയും പക്ഷികളുടെയും പ്രദര്‍ശനം, വ്യവസായ പ്രദര്‍ശനം, ഭക്ഷ്യമേളയും ചക്ക മഹോത്സവവും, മാങ്കോഫെസ്റ്റ്, ഹണി ഫെസ്റ്റ്, എഡ്യൂഫെസ്റ്റ് സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."