സമസ്ത മദ്‌റസകള്‍ ജൂണ്‍ 15ന് തുറക്കും
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകള്‍ റമദാന്‍ അവധി കഴിഞ്ഞു ജൂണ്‍ 15ന് ശനിയാഴ്ച തുറന്ന് പ്രവര്‍ത്തിക്കും. കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലുമായി 9912 മദ്‌റസകളിലെ പന്ത്രണ്ട് ലക്ഷം കുട്ടികളാണ് ജൂണ്‍ 15ന് മദ്‌റസകളിലെത്തുക. പുതിയ അധ്യയന വര്‍ഷം ഒട്ടേറെ പുതുമകളുമായാണ് മദ്‌റസകള്‍ പ്രവര്‍ത്തിക്കുക. ഖുര്‍ആന്‍ പാരായണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മദ്‌റസകളില്‍ നടപ്പാക്കുന്ന 'തഹ്‌സീനുല്‍ ഖിറാഅ' പദ്ധതിയും, പെണ്‍കുട്ടികള്‍ക്കുള്ള 'ഫാളില' കോഴ്‌സും ഈ അധ്യയന വര്‍ഷം സമസ്ത നടപ്പാക്കുന്ന പുതിയ സംവിധാനമാണ്.
ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള മദ്‌റസകളും, അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീ സ്‌കൂളുകളും, അസ്മി സ്‌കൂളുകളും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടന്നുവരുന്നു. സംസ്ഥാനജില്ലാറെയ്ഞ്ച് തല പരിപാടികള്‍ക്ക് പുറമെ വിപുലമായ ആഘോഷങ്ങളാണ് പ്രവേശനോത്സവത്തോടനുബന്ധിച്ച് ജൂണ്‍ 15ന് മദ്‌റസകളില്‍ സംഘടിപ്പിച്ചിട്ടുള്ളത്. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ തുടര്‍ച്ചയായി ഈ വര്‍ഷം 8, 9, 10 ക്ലാസുകളിലെ മുഴുവന്‍ പാഠപുസ്തകങ്ങളും പരിഷ്‌കരിച്ചിട്ടുണ്ട്. അല്‍ബിര്‍റ്, അസ്മി, മദ്‌റസ പാഠപുസ്തകങ്ങള്‍, ഫാളില കോഴ്‌സ് എന്നീ കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ വഴിയാണ് വിതരണം. മെയ് മാസം മുതല്‍ തന്നെ പാഠപുസ്തകങ്ങള്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. പാഠപുസ്തകങ്ങള്‍ക്കു പുറമെ വിവിധയിനം നോട്ടുബുക്കുകളും രണ്ട് ജുസ്അ് ഖുര്‍ആനും ഡിപ്പോ വഴി വിതരണം ചെയ്തുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."