സഊദി അമേരിക്ക സംയുക്ത സൈനിക പരിശീലനം 'ഷീല്‍ഡ് ഓഫ് പ്രിവന്‍ഷന്‍ 2' ഒന്നാം ഘട്ടം പൂര്‍ത്തിയായി
റിയാദ്: സഊദി സേനയും അമേരിക്കന്‍ സേനയും സംയുക്തമായി നടത്തുന്ന സൈനിക പരിശീലനവും പരേഡും സഊദിയില്‍ തുടരുന്നു. ഞായറാഴ്ച തുടങ്ങിയ സൈനിക പരിശീലനം ബുധനാഴ്ച വരെ തുടരും. 'ഷീല്‍ഡ് ഓഫ് പ്രിവന്‍ഷന്‍ 2' എന്ന് പേരിട്ടിരിക്കുന്ന സൈനിക പരിശീലനം മേഖലയുടെ സുരക്ഷയും സഹകരണവും ലക്ഷ്യമാക്കിയാണ് അരങ്ങേറുന്നത്. സഊദി റോയല്‍ ലാന്‍ഡ് ഫോഴ്‌സ്, യു എസ് ആംഡ് ഫോഴ്‌സ് എന്നീ സൈനിക വിഭാഗങ്ങളാണ് 'ഷീല്‍ഡ് ഓഫ് പ്രിവന്‍ഷന്‍ 2' വില്‍ പങ്കെടുക്കുന്നത്. പരിശീലനത്തിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി പരിശീലനത്തിന്റെ നേതൃസ്ഥാനം വഹിക്കുന്നവരില്‍ ഒരാളായ കേണല്‍ അല്‍ ത്വയ്യാര്‍ അബ്ദുല്‍ അസീസ് ബിന്‍ നാസര്‍ അല്‍ ജൊവായിര്‍ പറഞ്ഞു.
ഏതെങ്കിലും അത്യാഹിത ഘട്ടത്തില്‍ നേരിടാനുള്ള ആധുനിക രീതിയിലുള്ള പരിശീനലനമാണ് നല്‍കുന്നത്. അപകടകരമായ വസ്തുക്കളുടെ പരിശോധനകള്‍, അവയുടെ സാംപിള്‍ ശേഖരണം, സ്‌ഫോടക വസ്തുക്കളുടെ നശീകരണത്തില്‍ പങ്കു കൊള്ളുന്ന ടീമുകള്‍ക്കുള്ള പരിശീലനം, അപകടത്തില്‍ പരിക്കേറ്റലുള്ള പ്രാഥമിക ശുശ്രൂഷ, വലിയ അത്യാഹിതങ്ങളില്‍ നിന്നും കൂടുതല്‍ ആളുകളെ ഞൊടിയിക്കിടയില്‍ സുരക്ഷിത സ്ഥാനത്തേക്ക് നീക്കല്‍, തുടങ്ങിയവയാണ് സംയുക്ത പരിശീലനത്തില്‍ ഉള്‍ക്കൊള്ളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."