മാണിയുടെ വിശ്വസ്തരെ പിടിക്കാന്‍ ജോസഫ്; യു.ഡി.എഫ് നോട്ടമിട്ട് ജോര്‍ജും
കോട്ടയം: കെ.എം മാണിയുടെ വിശ്വസ്തരെ ഒപ്പം കൂട്ടി ജോസ് കെ. മാണിക്ക് തിരിച്ചടി നല്‍കാന്‍ പി.ജെ ജോസഫ്. 25 വര്‍ഷം കേരള കോണ്‍ഗ്രസ് (എം) കോട്ടയം ജില്ല പ്രസിഡന്റായിരുന്ന മുതിര്‍ന്ന നേതാവ് ഇ.ജെ ആഗസ്തി ജോസഫ് വിഭാഗത്തിനൊപ്പം ചേരും. കെ.എം മാണിയുടെ വിശ്വസ്തനായിരുന്ന ഇ.ജെ ആഗസ്തി ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനത്തില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് പക്ഷത്തേക്ക് എത്തുന്നത്.
കെ.എം മാണിയുടെ മരണശേഷം ഉയര്‍ന്ന കേരള കോണ്‍ഗ്രസ് (എം) ലെ അധികാരത്തര്‍ക്കത്തില്‍ ജോസ് കെ. മാണിക്കൊപ്പം നിന്ന നേതാവായിരുന്നു ഇ.ജെ ആഗസ്തി. എന്നാല്‍ ജോസ് പക്ഷം യു.ഡി.എഫ് വിടുന്നതിനെ അനുകൂലിച്ചിരുന്നില്ല.
യു.ഡി.എഫില്‍ നില്‍ക്കാന്‍ തീരുമാനിച്ച ഇ.ജെ ആഗസ്തിയുമായി കഴിഞ്ഞ ദിവസം മോനിപ്പള്ളിയിലെ വീട്ടില്‍ എത്തി പി.ജെ ജോസഫ് ചര്‍ച്ച നടത്തി. ജോസഫ് വിഭാഗത്തിലേക്ക് എത്തുന്ന ഇ.ജെ ആഗസ്തിയെ മോന്‍സ് ജോസഫിന് പകരം യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ആക്കും.
എല്‍.ഡി.എഫ് പ്രവേശനത്തില്‍ എതിര്‍പ്പുള്ള പരമാവധി നേതാക്കളെയും പ്രവര്‍ത്തകരെയും തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ ജോസ് പക്ഷത്തുനിന്ന് അടര്‍ത്തിയെടുക്കാനുള്ള നീക്കമാണ് പി.ജെ ജോസഫ് നടത്തുന്നത്.
എല്‍.ഡി.എഫ് പ്രവേശനത്തില്‍ എതിര്‍പ്പുയര്‍ത്തുന്നവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റു നല്‍കി പിടിച്ചുനിര്‍ത്താനുള്ള നീക്കത്തിലാണ് ജോസ് കെ. മാണി. കേരള കോണ്‍ഗ്രസ് (എം) ശക്തികേന്ദ്രങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ ജോസ് പക്ഷത്തിന് സി.പി.എം വാഗ്ദാനം ചെയ്തിട്ടുണ്ട്. അടുത്ത ദിവസം തന്നെ മധ്യകേരളത്തിലെ സീറ്റ് വിഭജനം സംബന്ധിച്ച് എല്‍.ഡി.എഫ് ചര്‍ച്ച നടത്തും.
ഇതിനിടെ പി.സി ജോര്‍ജും പി.സി തോമസും യു.ഡി.എഫ് പ്രവേശനം ലക്ഷ്യമിട്ടുള്ള നീക്കം ശക്തമാക്കി. എന്‍.ഡി.എ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് നേതാവായ പി.സി തോമസിനെ യു.ഡി.എഫില്‍ എടുക്കാന്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ പി.സി ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ യു.ഡി.എഫ് തയ്യാറായിട്ടില്ല. പ്രാദേശികമായുള്ള എതിര്‍പ്പുകളാണ് പി.സി ജോര്‍ജിന് തിരിച്ചടിയാകുന്നത്. എതിര്‍പ്പു നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍നിന്നു കാഞ്ഞിരപ്പള്ളിയിലേക്ക് മാറി മത്സരിക്കാനാണ് പി.സി ജോര്‍ജ് ആലോചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."