HOME
DETAILS

പ്രളയം; കൂര്‍ക്ക കര്‍ഷകര്‍ പ്രതിസന്ധിയില്‍

  
backup
September 14 2018 | 06:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%95%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0

വടക്കാഞ്ചേരി: സംസ്ഥാനമൊട്ടുക്ക് സംഹാര താണ്ഡവമാടിയ പെരുംപ്രളയം തകര്‍ത്തത് കര്‍ഷകരുടെ സ്വപ്നങ്ങള്‍ കൂടി . കൂര്‍ക്ക പാടത്ത് കര്‍ഷകരുടെ കണ്ണീര്‍ മഴയാണ്. നെല്‍കൃഷി നഷ്ടത്തിലായതോടെയാണ് കര്‍ഷകര്‍ കൂര്‍ക്ക കൃഷിയിലേക്ക് തിരിഞ്ഞത്.
വിളവെടുപ്പിന് പാകമായപ്പോഴാണ് പെരുംപ്രളയം എല്ലാം തകര്‍ത്തത്. പ്രളയമൊഴിഞ്ഞപ്പോള്‍ കര്‍ഷകര്‍ക്ക് പറയാനുള്ളത് നഷ്ടത്തിന്റേയും ദുരിതത്തിന്റെയും കണക്കുകള്‍ മാത്രമാണ്.
ബാങ്കില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്താണ് ഭൂരിഭാഗം കര്‍ഷകരും കൃഷിയിറക്കിയിരുന്നത്. പാര്‍ളിക്കാട് പട്ടിച്ചിറക്കാവ് പാടശേഖരം, മുണ്ടത്തിക്കോട്, വേലൂര്‍, വരവൂര്‍ , ചിറ്റണ്ട എന്നിവിടങ്ങളിലാണ് വലിയ തോതില്‍ കൂര്‍ക്ക കൃഷി ചെയ്യുന്നത്. പോഷകസമൃദ്ധവും ഏറെ രുചികരവുമാണ് ഈ മേഖലയിലെ കൂര്‍ക്ക. അതു കൊണ്ടു തന്നെ മാര്‍ക്കറ്റില്‍ ഇതിനു വലിയ ഡിമാന്റാണ്. എല്ലാ വര്‍ഷവും ടണ്‍ കണക്കിന് കൂര്‍ക്കയാണ് ഇവിടെ നിന്നു കയറ്റി കൊണ്ടു പോകുന്നത്.
ഇതര സംസ്ഥാനത്തേക്കും കൂര്‍ക്ക കയറ്റി വിടുന്നതും പതിവാണ്. ഇത്തവണ വെള്ളം കെട്ടി നിന്നതോടെ ഭൂരിഭാഗം കൃഷിയും ചീഞ്ഞു പോയതും പ്രതിസന്ധി വര്‍ധിക്കുന്നതിന് കാരണമായി. മാര്‍ക്കറ്റില്‍ വിലയുള്ളത് കര്‍ഷകര്‍ക്ക് നേരിയ ആശ്വാസം പകരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 48 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ 74 രൂപയാണ്. ഉല്‍പാദനം 75 ശതമാനം കുറഞ്ഞതോടെ ഒന്നും ലഭിയ്ക്കാത്ത അവസ്ഥയാണെന്നു കര്‍ഷകര്‍ പറയുന്നു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago