HOME
DETAILS

ഗള്‍ഫ് രാജ്യങ്ങള്‍ പെരുന്നാള്‍ ആഘോഷിച്ചു

  
backup
June 04 2019 | 15:06 PM

%e0%b4%97%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ab%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81


റിയാദ്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. സഊദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ മാസപ്പിറവി കണ്ടതോടെയാണ് ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തക്ബീര്‍ ചൊല്ലി, പുതുവസ്ത്രം ധരിച്ചു, പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ചു പ്രവാസികളും സ്വന്തം നാട്ടിലെന്ന പോലെ പെരുന്നാള്‍ ആഘോഷിച്ചു. ഒരു മാസക്കാലം നീണ്ട വ്രതശുദ്ധിയില്‍ നേടിയെടുത്ത ആത്മീയ ചൈതന്യത്തിന്റെ നിറവിലാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിച്ചത്.


ചെറിയ പെരുന്നാളാഘോഷം പ്രവാസി മലയാളികള്‍ അവിസ്മരണീയമാക്കി. പെരുന്നാള്‍ അവധി ദിനങ്ങളില്‍ പല സംഘടനകളും സഊദിയുടെ വിവിധ ഭാഗങ്ങളിലേക്ക് വിനോദ യാത്രകളും നാട്ടില്‍ നിന്നുള്ള പ്രമുഖ കലാകാരന്മാരെ അണിനിരത്തി കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിലും ഖുതുബയിലും ദശലക്ഷക്കണക്കിനു വിശ്വാസികളാണ് പങ്കെടുത്തത്.
സഊദി ഭരണാധികാരിയ സല്‍മാന്‍ രാജാവ് ലോക മുസ്‌ലിംകള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. സഊദിയില്‍ തുമൈറിലും ശഖ്‌റായിലും മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി വാദങ്ങള്‍ കേട്ട ശേഷമാണ് നോമ്പ് 29നു ശേഷം ഇന്നലെ പെരുന്നാളായി പ്രഖ്യാപിച്ചത്. ഒമാനൊഴികെ യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ ജി.സി.സി രാജ്യങ്ങളിലും മിക്ക അറബ് രാജ്യങ്ങളിലും ഇന്നലെയാണ് പെരുന്നാള്‍ ആഘോഷിച്ചത്. ഓസ്‌ട്രേലിയയിലും ജപ്പാനിലും ഇന്തോനേഷ്യയിലും മലേഷ്യയിലും കേരളം പോലെ ഇന്നാണ് പെരുന്നാള്‍.
ലോക മുസ്‌ലിംകള്‍ക്ക് സല്‍മാന്‍ രാജാവ് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും മക്കയിലെത്തിയ വിവിധ ലോക നേതാക്കളടക്കം വിശിഷ്ട വ്യക്തികളും ഹറം പള്ളിയില്‍ നിസ്‌കാരത്തില്‍ പങ്കെടുത്തു. മദീനയില്‍ പ്രവാചക പള്ളിയില്‍ ഇമാം ശൈഖ് സ്വലാഹ് അല്‍ ബുദൈര്‍ പെരുന്നാള്‍ ഖുതുബക്ക് നേതൃത്വം നല്‍കി. മക്കയില്‍ നിസ്‌കാരത്തിനു ഇമാം ശൈഖ് സ്വലാഹ് അല്‍ ഹുമൈദ് എന്നിവരും നേതൃത്വം നല്‍കി

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  4 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  5 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  5 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  5 days ago
No Image

ജയ് ശ്രീ രാം വിളിക്കാൻ ആവശ്യപ്പെട്ട് വീണ്ടും അഴിഞ്ഞാട്ടം; "അല്ലാഹ്.." എന്ന്  നിലവിളിച്ചതോടെ മർദ്ദനം കൂടി; മധ്യപ്രദേശിൽ മുസ്ലിം കുട്ടികൾ ഇരയായത് ഭീകരമായ ആക്രമണത്തിന്

National
  •  5 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  5 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  5 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  5 days ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  5 days ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  5 days ago