ദേവികുളത്ത് കെ.എസ്.ആര്.ടി.സി ഹോളിഡേ ഹോം ആരംഭിക്കും
തിരുവനന്തപുരം: ദേവികുളത്ത് കെ.എസ്.ആര്.ടി.സി ഹോളിഡേ ഹോം ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചു. അവിടെ കെ.എസ.്ആര്‍.ടി.സിയുടെ കീഴിലുള്ള പതിനേഴര സെന്റ് ഭൂമിയിലാണ് ഹോളിഡേ ഹോം ആരംഭിക്കുന്നത്. കെ.എസ്.ആര്.ടി.സിക്ക്
സാമ്പത്തിക ബാധ്യതകള്‍ ഒന്നും ഇല്ലാതെ പൊതു സ്വകാര്യ പങ്കാളിത്ത വ്യവസ്ഥയിലാണ് ഹോളിഡേ ഹോം രൂപ കല്‍പ്പന ചെയ്യുന്നത്. സ്ഥലം 30 വര്‍ഷത്തേക്ക് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്കോ, ഏജന്‍സിക്കോ പാട്ടത്തിന് നല്‍കും. അവര്‍ക്ക് 30 വര്‍ഷം നടത്തിപ്പിനുള്ള അവകാശം ഉണ്ടാകും. അതിന് ശേഷം പൂര്‍ണമായും കെ.എസ്.ആര്.ടി.സിയുടെ അധീനതയില്‍ വരും. ഈ 30 വര്‍ഷത്തിനിടയില്‍ നടത്തിപ്പുകാര്‍ മാസത്തില്‍ ഏതെങ്കിലും 5 ദിവസം, 5 മുറികള്‍ വീതം കെ.എസ.്ആര്‍.ടി.സി ജീവനക്കാര്‍ക്ക് ദിവസേന 100 രൂപ നിരക്കില്‍ വാടകക്ക് നല്‍കണം.അതോടൊപ്പം ഭക്ഷണത്തിനും ഡിസ്കൗണ്ട് നല്‍കണം. ബാക്കി വരുന്ന മുറികള്‍ പാട്ടത്തിന് എടുക്കുന്നവര്‍ക്ക് വിനിമയം ചെയ്യാം. അതിനുള്ള ടെന്റര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."