സംസ്ഥാന ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ കഴിഞ്ഞ വര്‍ഷത്തെ ജൈവൈവിധ്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ജൈവവൈവിധ്യ പരിപാലന സമിതിക്കുള്ള പുരസ്‌കാരം (ഒരു ലക്ഷം രൂപ) ആലപ്പുഴയിലെ വീയ്യപുരം ഗ്രാമപഞ്ചായത്ത് ബി.എം.സിയും മലപ്പുറത്തെ മഞ്ചേരി ബി.എം.സിയും തുല്യമായി പങ്കിട്ടു. ജൈവവൈവിധ്യ സംരക്ഷകനുള്ള പുരസ്‌കാരം (50,000 രൂപ) ചേര്‍ത്തല സ്വദേശി സി.വി വിദ്യാധരന്‍, നീലേശ്വരം സ്വദേശി പി.വി ദിവാകരന്‍ എന്നിവര്‍ പങ്കിട്ടു.
നാടന്‍ സസ്യയിനങ്ങളുടെ സംരക്ഷകനുള്ള പുരസ്‌കാരത്തിന് (50,000 രൂപ) വയനാട് എള്ളുമന്ദം സ്വദേശി പി.ജെ മാനുവലും നാടന്‍ കന്നുകാലിയിനങ്ങളുടെ സംരക്ഷകനുള്ള പുരസ്‌കാരത്തിന് (50,000 രൂപ) കോട്ടയം, കുര്യനടുവിള സ്വദേശിനി രശ്മി എടത്തണലും അര്‍ഹയായി. ജൈവവൈവിധ്യ സ്‌കൂളിനുള്ള പുരസ്‌കാരം(25,000) കാസര്‍കോട് മലപ്പാച്ചേരി ഗവ.എല്‍.എപി.എസും ഇടുക്കി അരവിളാഞ്ചല്‍ ഗവ.ട്രൈബല്‍ എല്‍.പി.എസും പങ്കിട്ടു. ജൈവവൈവിധ്യ കോളജിനുള്ള പുരസ്‌കാരം (25,000 രൂപ) വെള്ളാനിക്കര കോളജ് ഓഫ് ഫോറസ്ട്രിക്ക് ലഭിച്ചു.
ജൈവൈവിധ്യ സംരക്ഷണ സ്ഥാപനത്തിനുള്ള പുരസ്‌കാരം (25,000) മ്യൂസിയം മൃഗശാലാ വകുപ്പിന് ലഭിച്ചു. ജൈവവൈവിധ്യ പത്രപ്രവര്‍ത്തകനുള്ള പുരസ്‌കാരം (25,000 രൂപ) സജിത് പരമേശ്വരനും (മംഗളം) ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം (25,000 രൂപ) ജി.എസ് ഉണ്ണിക്കൃഷ്ണന്‍ നായര്‍ക്കും (ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ) ലഭിച്ചു. ഇന്ന് വനംവകുപ്പ് ആസ്ഥാനത്ത് നടക്കുന്ന പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."