പുല്‍പ്പള്ളി: പുല്‍പ്പള്ളി കാപ്പിസെറ്റ് കന്നാരംപുഴയില്‍ കാട്ടുമാക്കേല്‍ നിധിന്‍ പത്മനെ വെടിവച്ച് കൊന്ന കേസിലെ പ്രതിയായ പുളിക്കല്‍ ഷാര്‍ലിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പുല്‍പ്പള്ളി സി.ഐ സുരേശന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരുള്‍പ്പെടെയുള്ളവരടങ്ങുന്ന സംഘത്തിന്റെ സാന്നിധ്യത്തില്‍ കനത്ത പൊലിസ് സുരക്ഷയിലാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ തോക്കിന്റെ തിരയുടെ രണ്ട് കെയ്‌സുകള്‍ പൊലിസ് കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ തുടരന്വേഷണത്തിനായി കഴിഞ്ഞ ദിവസമാണ് പൊലിസ് പുളിക്കല്‍ ഷാര്‍ലിയെ നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാവിലെ 11.30 ഓടെയാണ് തെളിവെടുപ്പ് തുടങ്ങിയത്. കഴിഞ്ഞ മാസം 24ന് രാത്രിയിലാണ് ബന്ധുവും അയല്‍വാസിയുമായ നിധിന്‍, പിതൃസഹോദരന്‍ കിഷോര്‍ എന്നിവര്‍ക്ക് നേരെ ഷാര്‍ലി നാടന്‍ തോക്കുപയോഗിച്ച് നിറയൊഴിച്ചത്. ഇടത് നെഞ്ചില്‍ വെടിയേറ്റ നിധിന്‍ തത്സമയം മരിച്ചു. കിഷോറിന് വയറിനാണ് വെടിയേറ്റത്. ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. കാലങ്ങളായി ഇരുകുടുംബങ്ങളും തമ്മിലുണ്ടായിരുന്ന വാക്ക് തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചത്. സംഭവത്തിന് ശേഷം വനത്തിലേക്ക് കടന്ന ഷാര്‍ലിയെ മെയ് 26നാണ് പൊലിസ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."