HOME
DETAILS
MAL
വിഷ്ണുമംഗലം പുഴയിലെ ജലവിതാനം താഴ്ന്നു; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
backup
May 14 2017 | 21:05 PM
നാദാപുരം: വടകരയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന വിഷ്ണുമംഗലം പുഴയിലെ ജലവിതാനം താഴ്ന്നു. ഇതോടെ വടകരയിലേക്കുള്ള കുടിവെള്ള വിതരണം പ്രതിസന്ധിയിലായി.
വിഷ്ണുമംഗലം പുഴയില്‍ സ്ഥാപിച്ച പമ്പിങ് സ്റ്റേഷനിലെ കിണറ്റില്‍ നിന്ന് 24 മണിക്കൂറും മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പുചെയ്താണ് ജലവിതരണം നടത്തുന്നത്. വേനല്‍ കനത്തതോടെ പുഴയിലെ ജലത്തിന്റെ അളവ് കുറഞ്ഞിരിക്കുകയാണ്. ഇതോടൊപ്പം പമ്പുചെയ്യുന്ന വെള്ളം മുഴുവന്‍ മലിനവുമാണ്. ചളിവെള്ളമാണ് ദിവസവും പമ്പുചെയ്യുന്നത്. പുഴയ്ക്കു കുറുകെ കോണ്‍ക്രീറ്റ് ബണ്ട് സ്ഥാപിച്ചതിനാല്‍ ഇവ പുറത്തേക്കു ഒഴുകാതെ അടിഞ്ഞുകൂടുകയാണ്. പമ്പുചെയ്യുന്ന വെള്ളം പുറമേരി ട്രീറ്റ്മെന്റ് പ്ലാന്റില്‍ എത്തിച്ച് ശുദ്ധീകരണം നടത്തുന്നുണ്ടെങ്കിലും ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ രോഗബാധ തടയാന്‍ പര്യാപ്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."