എസ്.വൈ.എസ് ജില്ലാ ഏകദിന എക്‌സിക്യൂട്ടീവ് ക്യാംപ് ഒക്ടോബര്‍ 30 ന്
തൃശൂര്‍: സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 30 ന് ഏകദിന എക്‌സിക്യൂട്ടീവ് ക്യാംപ് നടത്താന്‍ ജില്ലാ കൗണ്‍സില്‍ തീരുമാനിച്ചു. ശാഖാ തലം മുതല്‍ ജില്ല വരെയുള്ള മുഴുവന്‍ കമ്മിറ്റികളുടെയും ഔദ്യോഗിക ഭാരവാഹികളാണ് ക്യാംപില്‍ പ്രതിനിധികളായി പങ്കെടുക്കുക.
അദാലത്തിന് ശേഷം മുഴുവന്‍ കമ്മിറ്റികളെയും ശാസ്ത്രീയമായി പുനഃക്രമീകരിക്കുകയും പ്രവര്‍ത്തന രംഗം സജീവമാക്കുകയുമാണ് ക്യാംപ് കൊണ്ട് ലക്ഷ്യമാക്കുന്നത്.
പങ്കെടുക്കുന്ന അംഗങ്ങളെ മണ്ഡലം കമ്മിറ്റികള്‍ മുഖേന വിതരണം ചെയ്യപ്പെടുന്ന ബയോഡാറ്റ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതാണ്. കുന്ദംകുളം ചിറക്കല്‍ അറഫ ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാലുമണി വരെ നടക്കുന്ന ക്യാംപില്‍ ആദര്‍ശം, സംഘാടനം, പ്രചരണം എന്നീ സെഷനുകളിലായി പ്രൗഡമായ ക്ലാസുകളാണ് നടക്കുന്നത്. ഇത് സംബന്ധമായി മാരേക്കാട് ഹമദാനി ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗം സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് പി.ടി. കുഞ്ഞു മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ശറഫുദ്ദീന്‍ മൗലവി വെന്മേനാട് ട്രഷറര്‍ സി.കെ അഷ്‌റഫലി വര്‍ക്കിവര്‍ക്കിങ് സെക്രട്ടറി പി.പി.മുസ്തഫ മൗലവി സി.എസ്. ഹുസൈന്‍ തങ്ങള്‍ ഉമര്‍ ഹാജി എടയാടി ടി.കെ.എ കബീര്‍ ഫൈസി കെ.ആര്‍ സദഖത്തുല്ല മാസ്റ്റര്‍ മുജീബ് റഹ്മാന്‍ വാക എം.അബു മുസ്‌ലിയാര്‍ ശംസുദ്ദീന്‍ വില്ലന്നൂര്‍ കെ.കെ.എം.ഇബ്രാഹിം ഫൈസി വി.എം. ഇല്‍യാസ് ഫൈസി സലീം പള്ളത്ത് ആര്‍.എസ്.മുഹമ്മദ് മോന്‍ ആര്‍. കെ.ഇസ്മായില്‍ കെ.എ.ബഷീര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."