മുതുവടത്തൂര്‍ എം.യു.പി സ്കൂള്‍ ജനറല്‍ കലണ്ടറിലേക്ക്
കുനിങ്ങാട്: ഏറെക്കാലത്തെ മുറവിളികള്‍ക്കൊടുവില്‍ മുതുവടത്തൂര്‍ മാപ്പിള യു.പി സ്കൂള്‍ ജനറല്‍ കലണ്ടറിലേക്ക്. ഈ അധ്യയനവര്‍ഷം മുതല്‍ സ്കൂള്‍ ജനറല്‍ കലണ്ടറാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. സ്കൂള്‍ ജനറല്‍ ബോഡി യോഗത്തിന്റെ തീരുമാനപ്രകാരമാണ് മാറ്റം. ചോമ്പാല ഉപജില്ലയിലെ ഭൂരിഭാഗം സ്കൂളുകളും ജനറല്‍ കലണ്ടറിലേക്കു മാറ്റിയിട്ടും മുസ്ലിം കലണ്ടറില്‍ അധ്യയനം നടത്തുന്ന ഏക യു.പി വിദ്യാലയമായിരുന്നു ഇത്. പ്രദേശത്തെ മറ്റു എം.എല്‍.പി സ്കൂളുകളും വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരം നേരത്തെ ജനറല്‍ കലണ്ടറിലേക്കു മാറ്റിയിരുന്നു. ഉപജില്ലയിലെ മറ്റു മാപ്പിള സ്കൂളുകള്‍ ജനറല്‍ കലണ്ടറിലേക്കു മാറ്റിയിട്ടും മുതുവടത്തൂര്‍ എം.യു.പി സ്കൂള്‍ മാത്രം മുസ്ലിം കലണ്ടറില്‍ പ്രവര്‍ത്തിക്കുന്നത് ഏറെ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു.
പി.ടി.എ ജനറല്‍ ബോഡി യോഗം ഐകകണ്ഠ്യേന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു. സ്കൂള്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പും പിന്തുണച്ചതോടെ മുതുവടത്തൂര്‍ എം.യു.പി സ്കൂള്‍ ജനറല്‍ കലണ്ടറിലേക്ക് മാറ്റിയ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി കഴിഞ്ഞദിവസം പുറത്തിറക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."