HOME
DETAILS
MAL
അന്തർസംസ്ഥാന ബസുകളില്‍ 30 ശതമാനം ഇളവ് പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി
backup
October 26 2020 | 05:10 AM
തിരുവനന്തപുരം: അന്തര്‍സംസ്ഥാന യാത്ര നിരക്കില്‍ 30 ശതമാനം ഇളവുമായി കെ.എസ്.ആര്‍.ടി.സി. എ.സി ബസ് സര്‍വീസുകള്‍ക്കാണ് ഇളവ് ബാധകമാകുന്നത്. വ്യാഴാഴ്ച മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും.
പുതിയ ഇളവ് പ്രകാരം തിരുവനന്തപുരം- സേലം — ബംഗളൂരു റൂട്ടിലെ സര്‍വീസില്‍ 1922 രൂപ ഈടാക്കിയിരുന്നിടത്ത് 1349 രൂപയും തിരുവനന്തപുരം — ബത്തേരി — ബംഗളൂരു റൂട്ടിലെ യാത്രയ്ക്ക് 2019 രൂപയുടെ സ്ഥാനത്ത് 1417 രൂപയുമാണ് ഈടാക്കുക.കെഎസ്ആര്‍ടിസിയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."